ഇഞ്ചിയോൺ: ലക്ഷ്യം തെറ്റാതെ അമ്പെയ്താൽ സ്വ൪ണം കൊയ്യാൻ ഇന്ത്യക്ക് സുവ൪ണാവസരം. പുരുഷന്മാരുടെ കോംപൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ അ൪ജുന വീരന്മാ൪ ഫൈനലിലത്തെിയതോടെ കുറഞ്ഞത് വെള്ളിയെങ്കിലും ലഭിക്കുമെന്ന് ഉറപ്പായെങ്കിലും രാജ്യം കൊതിക്കുന്നത് സ്വ൪ണംതന്നെ.
അഭിഷേക് വ൪മ, രജത് ചൗഹാൻ, സന്ദീപ് കുമാ൪ എന്നിവരടങ്ങിയ ടീമാണ് ഫൈനലിൽ മാറ്റുരക്കാൻ യോഗ്യത നേടിയത്. സെമിഫൈനലിൽ ഇറാൻെറ ഇസ്മായിൽ ഇബാദി, മജീദ് ഗെയ്ദി, അമി൪ കസെംപൗ൪ എന്നിവരടങ്ങിയ ടീമിനെയാണ് ഇന്ത്യൻ താരങ്ങൾ തോൽപിച്ചത്. 227-231 സ്കോറിനായിരുന്നു ഇന്ത്യൻ ജയം.
സ്വ൪ണപ്പോരാട്ടത്തിൽ ആതിഥേയരായ ദക്ഷിണ കൊറിയയാണ് എതിരാളികൾ. സെമി ഫൈനലിൽ 228-227ന് ഫിലിപ്പീൻസിനെ തോൽപിച്ചാണ് കൊറിയ മുന്നേറിയത്.
വനിതാ വിഭാഗം കോംപൗണ്ട് ടീം ഇനത്തിൻെറ സെമിയിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങി. ചൈനീസ് തായ്പേയിയുടെ ടീമിനോട് 224-226 സ്കോറിനാണ് ത്രിഷ ദേബ്, പു൪വഷ ഷിൻഡെ, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങുന്ന ഇന്ത്യൻ ടീം തോറ്റത്.
മറ്റ് നാല് അമ്പെയ്ത്ത് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ഇന്ത്യ ജയം കണ്ടപ്പോൾ രണ്ടത്തെിൽ ലക്ഷ്യം പിഴച്ചു.
വനിത കോംപൗണ്ട് വ്യക്തിഗത ഇനത്തിൻെറ ക്വാ൪ട്ടറിൽ ത്രിഷ ദേബ് 142-131 സ്കോറിന് ജയം കണ്ടപ്പോൾ പു൪വഷ ഷിൻഡെ 140-143 സ്കോറിന് തോറ്റു.
സമാനമായി പുരുഷ വിഭാഗം വ്യക്തിഗത ക്വാ൪ട്ട൪ മത്സരത്തിൽ അഭിഷേക് വ൪മ 147-142 സ്കോറിന് ജയിച്ചപ്പോൾ സന്ദീപ് കുമാ൪ 135-141ന് പരാജയം രുചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.