പരിക്ക്: ജ്വാല ഗുട്ട ഏഷ്യന്‍ ഗെയിംസിനില്ല

ന്യൂഡൽഹി: കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യയുടെ വനിതാ ഡബ്ൾസ് ബാഡ്മിൻറൺ താരം ജ്വാല ഗുട്ട ഏഷ്യൻ ഗെയിംസിൽനിന്നു പിന്മാറി. വലതുകാൽമുട്ട് ഉളുക്കിയതിനാൽ രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ട൪മാ൪ ഉപദേശിച്ചതിനത്തെുട൪ന്നാണ് ജ്വാല പിന്മാറുന്നത്. 31കാരിയായ ജ്വാല കരിയറിനിടെ ആദ്യമായാണ് പരിക്കു കാരണം ഒരു ടൂ൪ണമെൻറിൽനിന്ന് പിന്മാറുന്നത്. വേദന കുറയുന്നുണ്ടെങ്കിലും കാൽമുട്ടിന് അധികഭാരം നൽകരുതെന്ന് ഡോക്ട൪മാ൪ നി൪ദേശിച്ചിട്ടുണ്ട്. പരിക്ക് കൂടുതൽ വഷളാവാതിരിക്കാൻ ഏഷ്യൻ ഗെയിംസിൽനിന്നുള്ള പിന്മാറ്റമല്ലാതെ മറ്റുവഴിയില്ളെന്ന് ജ്വാല പറഞ്ഞു. വനിതാ ഡബ്ൾസിൽ അശ്വനി പൊന്നപ്പക്കൊപ്പമായിരുന്നു ജ്വാല മത്സരിക്കേണ്ടിയിരുന്നത്. അശ്വനിക്ക് പുതിയ പങ്കാളിയായി പ്രദന്യ ഗദ്രെ കളിച്ചേക്കും.
പുതിയ പരിശീലകനായ വിമൽകുമാറിനെ  തന്നോടൊപ്പം ഇഞ്ചിയോണിലേക്ക് അയക്കണമെന്ന് ഇന്ത്യയുടെ മുൻ നിരതാരം സൈന നെഹ്വാൾ ആവശ്യപ്പെട്ടു.അതിനിടെ, ഏഷ്യൻ ഗെയിംസിനുള്ള പട്ടികയിൽനിന്ന് മലയാളി താരങ്ങളായ അപ൪ണ ബാലൻ, അരുൺ വിഷ്ണു എന്നിവരടക്കം നാല് ബാഡ്മിൻറൺ താരങ്ങളുടെ പേര് കായിക മന്ത്രാലയം വെട്ടിയിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.