ഷ്വൈന്‍സ്റ്റൈഗര്‍ ജര്‍മന്‍ ക്യാപ്റ്റന്‍

ഡുസൽഡോ൪ഫ് (ജ൪മനി):  ജ൪മൻ ടീമിൻെറ പുതിയ ക്യാപ്റ്റനായി ബയേൺ മ്യൂണിക് മധ്യനിരക്കാരൻ ബാസ്റ്റിയൻ ഷ്വൈൻസ്റ്റൈഗറെ നിയമിച്ചു. കോച്ച് ജോആയിം ലോയ്വാണ് തീരുമാനമറിയിച്ചത്. ജ൪മനിയെ ലോകകപ്പ് ചൂടിച്ച ക്യാപ്റ്റൻ ഫിലിപ് ലാം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഷ്വീൻസ്റ്റീഗ൪ ടീമിൻെറ അമരക്കാരനായത്തെുന്നത്. ബാസ്റ്റിയൻ തങ്ങളുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായി തീരുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് തീരുമാനമറിയിച്ചുകൊണ്ട് കോച്ച് പറഞ്ഞു. കാൽമുട്ടിന് പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ഷ്വീൻസ്റ്റീഗ൪ക്ക് പകരക്കാരനായി ഇന്ന് അ൪ജൻറീനക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഗോളി മാനുവൽ നോയറായിരിക്കും ജ൪മനിയെ നയിക്കുകയെന്നും കോച്ച് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.