ജര്‍മനി- അര്‍ജന്‍റീന സൗഹൃദമത്സരം ഇന്ന്

ഡുസൽഡോ൪ഫ് (ജ൪മനി): ബ്രസീൽ ലോകകപ്പ് ഫൈനൽ തോൽവിയുടെ കനലെരിയുന്ന മനസ്സുമായി അ൪ജൻറീന ഇന്ന് സൗഹൃദപ്പോരിൽ ജ൪മനിയെ നേരിടുന്നു. ലോകകപ്പിൽ അധികസമയത്തേക്ക് നീണ്ട കലാശപ്പോരിൽ 1-0ത്തിനായിരുന്നു ഫിലിപ്ലാമും സംഘവും അ൪ജൻറീനക്കാരുടെ പ്രതീക്ഷയുടച്ച് കിരീടം സ്വന്തമാക്കിയത്. ജ൪മനിയെ അവരുടെ തട്ടകത്തിൽ നേരിടുന്ന അ൪ജൻറീനക്ക്   പരിക്കുമൂലം സൂപ്പ൪ താരം മെസ്സി കളിക്കുന്നില്ളെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. എങ്കിലും, പുതിയ കോച്ച് ജെറാഡോ മാ൪ടിനോക്കു കീഴിൽ അ൪ജൻറീനക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയായിട്ടാണ് ജ൪മനിക്കെതിരെയുള്ള മത്സരത്തെ ഫുട്ബാൾ ലോകം വിലയിരുത്തുന്നത്. അടുത്ത വ൪ഷം നടക്കുന്ന കോപ അമേരിക്ക ടൂ൪ണമെൻറിന് മുന്നോടിയായി അ൪ജൻറീനയുടെ  ഒത്തിണക്കം എത്രത്തോളമുണ്ടെന്ന് ഈ മത്സരത്തിൽ വിലയിരുത്താനാവും.

മെസ്സിക്കു പുറമെ പല മുൻനിര താരങ്ങളുടെയും പരിക്കും  മാ൪ടിനോക്ക് തലവേദനയാണ്. റോഡ്രിഗോ പലാസിയോ, മാക്സി റോഡ്രിഗസ്, എസ്ക്വീൽ ഗാരെ എന്നിവരാണ് പരിക്കിനെ തുട൪ന്ന് ടീമിൽ പുറന്തള്ളപ്പെട്ടത്.
പുറംവേദന മൂലം വിഷമിക്കുന്ന എസ്ക്വീൽ ലെവസിയും കളിക്കുമെന്ന കാര്യം ഉറപ്പായിട്ടില്ല. ക്യാപ്റ്റൻ ഷ്വൈൻസ്റ്റൈഗ൪, ഷ്കോഡ്രൻ മുസ്തഫി എന്നിവ൪ പരിക്കു മൂലം ഇന്ന് ജ൪മൻ ടീമിലുണ്ടാവില്ളെന്ന് കോച്ച് ജോ ആയിം ലോയ്വ് വ്യക്തമാക്കിയിട്ടുണ്ട്. പുറംവേദന മൂലം വിഷമിക്കുന്ന ആഴ്സനൽ മധ്യനിരക്കാരൻ മെസൂദ് ഓസിലും കളിക്കുന്ന കാര്യം സംശയത്തിലാണ്. എങ്കിലും, ലോകകപ്പ് ഫൈനലിൻെറ ഓ൪മയിൽ കളത്തിലിറങ്ങുന്ന ടീമുകൾ ഇരുപുറം നിൽക്കുമ്പോൾ കളിയാവേശത്തിന് ഒട്ടും കുറവുണ്ടാവില്ളെന്നുതന്നെയാണ് കളിയാരാധകരുടെ കണക്കുകൂട്ടൽ.
മറ്റു സൗഹൃദമത്സരങ്ങളിൽ ഇംഗ്ളണ്ട്, നോ൪വെയെയും ഡെൻമാ൪ക് തു൪ക്കിയെയും നേരിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.