ബാറ്റിങ് തിളക്കം

കാഡിഫ്: പരാജയ പരമ്പരക്കൊടുവിൽ ഇന്ത്യയെത്തേടി വിജയമത്തെി. സുരേഷ് റെയ്നയുടെ സെഞ്ച്വറിയും(100) എം.എസ് ധോണിയുടെയും രോഹിത് ശ൪മയുടെയും അ൪ധസെഞ്ച്വറികളും ബൗള൪മാരുടെ മികവും ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് സമ്മാനിച്ചത് 133 റൺസിൻെറ മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. 38.1 ഓവറിൽ161 റൺസിൽ ആതിഥേയരുടെ വെല്ലുവിളി അവസാനിച്ചു. ഇടവേളക്ക് ശേഷം മഴ പെയ്തതിനാൽ  ഡെക്വ൪ത്ത്- ലൂയിസ് നിയമപ്രകാരം ഇംഗ്ളണ്ടിൻെറ ലക്ഷ്യം 47 ഓവറിൽ 295 ആയി പുന൪നി൪ണയിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലായി. ഒന്നാം ഏകദിനം മഴമൂലം മുടങ്ങിയിരുന്നു. കരിയറിലെ നാലാം സെഞ്ച്വറി സ്വന്തമാക്കിയ റെയ്നയാണ് കളിയിലെ കേമൻ.
അരങ്ങേറ്റ മത്സരം കളിച്ച യുവഓപണ൪ അലക്സ് ഹെയ്ൽസാണ്(40) ഇംഗ്ളണ്ടിൻെറ ടോപസ്കോറ൪. ഓയിൻ മോ൪ഗൻ 28ഉം ബെൻ സ്റ്റോക്ക്സ് 23ഉം അലിസ്റ്റ൪ കുക്ക് 19ഉം റൺസെടുത്തു. രവീന്ദ്ര ജദേജ നാല് വിക്കറ്റ് വീഴ്ത്തി. ആ൪. അശ്വിനും മുഹമ്മദ് ഷമിയും രണ്ടും ഭുവനേശ്വ൪ കുമാറും റെയ്നയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
75 പന്തിൽ 12 ഫോറും മൂന്ന് സിക്സുമടക്കമാണ് 100 റൺസ് സ്വന്തമാക്കി  റെയ്ന  സന്ദ൪ശകരുടെ രക്ഷകനായത്. ക്യാപ്റ്റൻ എം.എസ്. ധോണിക്കൊപ്പം (52)  അഞ്ചാം വിക്കറ്റിൽ 144 റൺസും ഈ യു.പി താരം ചേ൪ത്തു. രോഹിത് ശ൪മ 52ഉം അജിൻക്യ രഹാനെ 41ഉം  റൺസെടുത്തു.  പൂജ്യത്തിന് മടങ്ങിയ വിരാട് കോഹ്ലി ഒരിക്കൽകൂടി നിരാശപ്പെടുത്തി.


പതിവ് ഇന്ത്യൻ
തുടക്കം

സോഫിയ ഗാ൪ഡൻസിൽ ടോസ് നേടിയ ഇംഗ്ളീഷ് ക്യാപ്റ്റൻ അലിസ്റ്റ൪ കുക്ക് മഴ വരുമെന്ന കണക്കുകൂട്ടലിൽ  ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് ഇടംകിട്ടിയില്ല. ടെസ്റ്റ് പരമ്പരയിലെപ്പോലെ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. രോഹിത് ശ൪മയാണ് ശിഖ൪ ധവാനൊപ്പം ഓപണിങ്ങിൽ ഇറങ്ങിയത്.
ഏഴാം ഓവറിൽ ക്രിസ് വോക്സിൻെറ പന്തിൽ വിക്കറ്റിന് പിന്നിൽ ജോസ് ബട്ല൪ പിടിച്ച് ധവാൻ (11) മടങ്ങി. അതേ ഓവറിൽ കോഹിലി ‘പൂജ്യ’നായി പുറത്തായതോടെ ഇന്ത്യക്ക് മറ്റൊരു തക൪ച്ച മണത്തു. നേരിട്ട മൂന്നാം പന്തിന് ബാറ്റ് വീശിയ കോഹ്ലി ഷോ൪ട്ട് എക്സ്ട്രാ കവറിൽ കുക്കിൻെറ കൈയിലത്തെി. നാലാമനായത്തെിയ അജിൻക്യ രഹാനയും രോഹിതും പിന്നീട് ഇന്നിങ്സ് കെട്ടിപ്പടുത്തു. ആൻഡേഴ്സനെ ഒരോവറിൽ രണ്ടുവട്ടം അതി൪ത്തി കടത്തി രോഹിത് ഇംഗിതമറിയിച്ചു. 15ാം ഓവറിൽ ബെൻ സ്റ്റോക്സിനെ ഡീപ് സ്ക്വയ൪ ലെഗിന് മുകളിലൂടെ രോഹിത് സിക്സ൪ പറത്തി. 15 ഓവ൪ പിന്നിട്ടപ്പോൾ ഇന്ത്യ രണ്ടിന് 64 എന്ന നിലയിലായിരുന്നു.
91 റൺസിൻെറ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 24ാം ഓവറിൽ പിരിഞ്ഞു. ജെയിംസ് ട്രെഡ്വെല്ലിൻെറ പന്തിൽ ബട്ല൪ സ്റ്റംപ് ചെയ്ത് രഹാനെ (41) പുറത്താകുകയായിരുന്നു.


മിന്നൽ റെയ്നയും ധോണിയും
ട്രെഡ്വെല്ലിനെതിരെ ഫോറടിച്ചാണ് റെയ്ന ആക്രമണാത്മക ബാറ്റിങ്ങിന് തുടക്കമിട്ടത്. ഇതിനിടയിൽ രോഹിത് ശ൪മ പുറത്തായി. ട്രെഡ്വെല്ലിൻെറ പന്തിൽ ലോങ് ഓഫിൽ ക്രിസ് വോക്സ് പിടിച്ചാണ് രോഹിത് മടങ്ങിയത്. 87 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കമാണ് രോഹിത് 52 റൺസെടുത്തത്. പിന്നീടാണ് ധോണിയെ കൂട്ടുപിടിച്ച് റെയ്ന നിറഞ്ഞാടിയത്. 30 ഓവറിൽ നാലിന് 132 റൺസെന്ന നിലയിൽനിന്നാണ് ഇന്ത്യയെ ഇരുവരും വമ്പൻ സ്കോറിലത്തെിച്ചത്. വോക്സിനെയും ട്രെഡ്വെല്ലിനെയും ജോ൪ദാനെയും കണക്കിന് ശിക്ഷിച്ചു. 49 പന്തിൽ റെയ്ന അ൪ധ ശതകം നേടി.
ജെയിംസ് ആൻഡേഴ്സനെതിരെ  40ാം ഓവറിൽ റെയ്ന തുട൪ച്ചയായി മൂന്നു ഫോറുകൾ നേടി. അവസാന 10 ഓവറിൽ ഇന്ത്യ 86 റൺസടിച്ചു. 46ാം ഓവറിലെ രണ്ടാം പന്തിൽ റെയ്ന സെഞ്ച്വറി നേടി. 74 പന്തിലായിരുന്നു ഈ തക൪പ്പൻ പ്രകടനം.
അടുത്ത ഓവറിൽ വോക് റെയ്നയെ പുറത്താക്കി. 48ാം ഓവറിൽ ധോണി അ൪ധശതകത്തിലത്തെി. 51 പന്തിൽ ആറ് ഫോറാണ് ധോണിയുടെ ബാറ്റിൽനിന്ന് പിറന്നത്. അവസാന ഓവറിൽ അശ്വിൻെറ രണ്ട് ഫോറടക്കം റൺസ് ഒഴുകിയപ്പോൾ ഇന്ത്യ 304ലത്തെി.

സ്കോ൪ബോ൪ഡ്
ഇന്ത്യ: രോഹിത് ശ൪മ സി വോക്സ്  ബി ട്രെഡ്വെൽ 52, ശിഖ൪ ധവാൻ സി ബട്ല൪ ബി വോക്സ് 11, വിരാട് കോഹ്ലി സി കുക്ക് ബി വോക്സ് 0, അജിൻക്യ രഹാനെ സ്റ്റംപ്ഡ് ബട്ല൪ ബി ട്രെഡ്വെൽ 41, സുരേഷ് റെയ്ന സി ആൻഡേഴ്സൺ ബി വോക്സ് 100, എം.എസ്. ധോണി ബി വോക്സ് 52, രവീന്ദ്ര ജദേജ നോട്ട് ഒൗട്ട് 9, ആ൪. അശ്വിൻ നോട്ട് ഒൗട്ട് 10, എക്സ്ട്രാസ് 29, ആകെ 50 ഓവറിൽ ആറു വിക്കറ്റിന് 304
വിക്കറ്റ് വീഴ്ച: 1-19, 2-19, 3-110, 4-132, 5-276, 6-288
ബൗളിങ്: ആൻഡേഴ്സൺ 10-57-0, വോക്സ് 10-52-4, ജോ൪ദാൻ 10-73-0, സ്റ്റോക്സ് 7-54-0, റൂട്ട് 3-14-0, ട്രെഡ്വെൽ 10-42-2
ഇംഗ്ളണ്ട്: അലിസ്റ്റ൪ കുക്ക് എൽ.ബി.ഡബ്ള്യു ബി  ഷമി 19, അലക്സ് ഹെയ്ൽസ് സി അശ്വിൻ ബി ജദേജ 40, ഇയാൻ ബെൽ ബി ഷമി 1, ജോ റൂട്ട് ബി ഭുവനേശ്വ൪ കുമാ൪ 4, ഓയിൻ മോ൪ഗൻ സി ഷമി ബി അശ്വിൻ 28, ജോസ് ബട്ല൪ സി കോലി ബി ജദേജ 2, ബെൻ സ്റ്റോക്സ് സി രഹാനെ ബി ജദേജ 23, ക്രിസ് വോക്സ് സ്റ്റംമ്പ്ഡ് ധോണി ബി ജദേജ 20, ക്രിസ് ജോ൪ദാൻ എൽ.ബി.ഡബ്ള്യു ബി റെയ്ന 0, ജെയിംസ് ട്രെഡ്വെൽ സി ജദേജ ബി അശ്വിൻ 10, ജയിംസ് ആൻഡേഴ്സൺ നോട്ട് ഒൗട്ട് 9, എക്സ്ട്രാസ് 5, ആകെ 38.1 ഓവറിൽ 161 ന് പുറത്ത് വിക്കറ്റ് വീഴ്ച: 1-54,2-56, 3-63, 4-81, 5-85, 6-119, 7-126, 8-128,9-143, 10-161 ബൗളിങ് : ഭുവനേശ്വ൪ കുമാ൪ 7-30-1, മോഹിത് ശ൪മ 6-18-0, ഷമി 6-32-2, അശ്വിൻ 9.1-38-2, ജദേജ 7-28-4, റെയ്ന 3-12-1


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.