അവസാന ടെസ്റ്റ് ഇന്ന്; ഇന്ത്യക്ക് അഗ്നിപരീക്ഷ

ലണ്ടൻ: ഇംഗ്ളീഷുകാരിൽനിന്ന് 67 വ൪ഷം മുമ്പ് സ്വാതന്ത്ര്യം നേടിയ ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ‘സ്വാതന്ത്ര്യസമര’ത്തിന് തുടക്കമിടുന്നു. ക്വിറ്റിന്ത്യ സമരത്തിലെ മുദ്രാവാക്യവുമായാണ്  ഇംഗ്ളണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ എം.എസ്. ധോണിയും കൂട്ടരും ഇറങ്ങുന്നത്; ‘പ്രവ൪ത്തിക്കുക അല്ളെങ്കിൽ മരിക്കുക’. ഈ ടെസ്റ്റിൽ തോറ്റാൽ 3-1ന് പരമ്പര എതിരാളികൾക്ക് സമ്മാനിച്ച് ഇന്ത്യക്കാ൪ ഇംഗ്ളണ്ട് വിടേണ്ടിവരും. ലോ൪ഡ്സിലെ  രണ്ടാം ടെസ്റ്റിൽ ഇന്ത്യ ചരിത്രവിജയം നേടിയെങ്കിലും മൂന്നും നാലും ടെസ്റ്റുകളിൽ ദയനീയമായി തോൽവിയടയുകയായിരുന്നു. ഓവലിൽ ജയിച്ച് പരമ്പര സമനിലയിലാക്കി മാനംകാക്കുകയാണ് സന്ദ൪ശകരുടെ ലക്ഷ്യം.

 കളിയുടെ സ൪വ മേഖലയിലും പിന്നിലായ ഇന്ത്യക്ക് പേസ്ബൗള൪ ഇശാന്ത് ശ൪മയുടെ തിരിച്ചുവരവ് ആശ്വാസമാണ്. അതേസമയം, രവീന്ദ്ര ജദേജയെപ്പോലുള്ള താരങ്ങളുടെ ഫോമില്ലായ്മയാണ് ടീമിനെ വലക്കുന്നത്.  വിരാട് കോഹ്ലിയും ചേതേശ്വ൪ പുജാരയും കഴിവിനൊത്ത ബാറ്റിങ് പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. ഏകദിന മത്സരങ്ങൾക്കുള്ള ടീമിലില്ലാത്ത പുജാരക്ക് ഈ പരമ്പരയിലെ അവസാന അവസരമാണ്. തിരിച്ചുവരവ് ഗംഭീരമാക്കാനാവാതെ ഗൗതം ഗംഭീറും വലയുകയാണ്. ഈ ഇടംകൈയൻ ക്രീസിൽ പിടിച്ചുനിന്നാൽ  ഇന്ത്യൻ ബാറ്റിങ്ങിന് ഉറപ്പേറിയ അടിത്തറയുണ്ടാകും.

ഇശാന്ത് ശ൪മ തിരിച്ചത്തെുമ്പോൾ പങ്കജ് സിങ് പുറത്തിരിക്കും. മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗത്തിൽ സ്ഥിരമായി പന്തെറിയുന്ന വരുൺ ആറോൺ ടീമിൽ തുടരും. ജദേജക്ക് പകരം സ്റ്റുവ൪ട്ട് ബിന്നി കളിക്കും. ജദേജ ഇന്നലെ അധികനേരം പരിശീലനത്തിനുണ്ടായിരുന്നില്ല. ഇന്ത്യയെ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ നയിച്ച സൗരവ് ഗാംഗുലിയുടെ റെക്കോഡിനൊപ്പമത്തെിയാകും ക്യാപ്റ്റൻ ധോണി ഇറങ്ങുക. 28 ടെസ്റ്റുകളിലാണ് വിദേശമണ്ണിൽ ഇരുവരും ഇന്ത്യയെ നയിച്ചത്.  ഇംഗ്ളണ്ട് നിരയിൽ മൂക്കിന് പരിക്കേറ്റ ബൗള൪ സ്റ്റുവ൪ട്ട് ബ്രോഡ് ഇന്ന് കളിച്ചേക്കും. മുഈൻ അലിയുടെ സ്പിന്നും ചേരുമ്പോൾ ഇന്ത്യക്ക് തലവേദന ഏറെയാണ്. ഇയാൻ ബെല്ലും അലിസ്റ്റ൪ കുക്കുമടക്കമുള്ള ബാറ്റ്സ്മാന്മാ൪ ഓവലിൽ ഇന്ത്യയെ വട്ടംകറക്കാനൊരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.