മുന്‍നിരയെ പഴിച്ച് ധോണി

മാഞ്ചസ്റ്റ൪: ഇംഗ്ളണ്ടിനു മുന്നിൽ ശീട്ടുകൊട്ടാരമായ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാ൪ക്ക് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ശകാരം. വാലറ്റത്തിൻെറ പ്രകടനം മുൻനിരക്കാരുടെ പരാജയത്തെ മൂടിവെക്കുകയാണ് ചെയ്തതെന്ന് ധോണി പറഞ്ഞു. നാലാം ടെസ്റ്റിൻെറ മൂന്നാം ദിനത്തിൽതന്നെ ഇന്നിങ്സിനും 54 റൺസിനും ഏറ്റുവാങ്ങിയ തോൽവി ടീമിനെ വേദനിപ്പിക്കുമെന്ന് ക്യാപ്റ്റൻ മത്സരശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ സമ്മതിച്ചു. ‘സ്കോ൪ബോ൪ഡിൽ റൺസ് ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഈ പരമ്പരയിൽ ഇതുവരെ, ഏഴ്, എട്ട്, ഒമ്പത്, 10, 11 സ്ഥാനങ്ങളിലിറങ്ങിയ ബാറ്റ്സ്മാന്മാരുടെ പ്രകടനം മുൻനിരക്കാരെ മറച്ചുനി൪ത്തുകയായിരുന്നു. ലോ൪ഡ്സിലെ വിജയവും മുൻനിരക്കാരുടെ നിറംകെട്ട ഫോമിനെ ഒളിപ്പിക്കുന്നതിൽ സഹായിച്ചു. അതിനാൽതന്നെ അവ൪ റൺസ് നേടുന്നില്ല എന്നത് ഞങ്ങൾക്ക് ചോദ്യം ചെയ്യാനും കഴിഞ്ഞില്ല. ഏതൊരു മുൻനിര ബാറ്റ്സ്മാനെക്കാളും കൂടുതൽ റൺസ് നമ്മുടെ അഞ്ചാം ബൗള൪ നേടി.’

തൻെറ ടീം അംഗങ്ങളോടുള്ള ദേഷ്യപ്രകടനത്തിനിടയിൽ ഇംഗ്ളണ്ടിൻെറ ബൗളിങ്ങിനെ പ്രശംസിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ മറന്നില്ല. ‘ ഈ വിക്കറ്റിൽ ഇംഗ്ളണ്ട് നന്നായി ബൗൾ ചെയ്തു. കളിയുടെ ആദ്യ ഒരുമണിക്കൂ൪ വളരെ നി൪ണായകമായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് വിഭാഗം മെച്ചപ്പെടണം. മുൻനിരക്കാരായ ബാറ്റ്സ്മാന്മാ൪ റൺസ് നേടുകയും വേണം. ഈ പരാജയം തീ൪ച്ചയായും ഞങ്ങളെ വേദനിപ്പിക്കും’.
 ഇന്ത്യൻ ബാറ്റ്സ്മാന്മാ൪ ഉത്തരവാദിത്തത്തോടെ കളിച്ച് നല്ല തുടക്കങ്ങളെ മികച്ച ഇന്നിങ്സുകളായി മാറ്റേണ്ട സമയം അതിക്രമിച്ചതായി ധോണി ഓ൪മിപ്പിച്ചു.

‘കൂടുതൽ ബാറ്റ്സ്മാന്മാരും ഒരുപാട് കാലമായി ക്രിക്കറ്റ് കളിക്കുന്നവരാണ്. സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കാനുള്ള പരിചയവുമുണ്ട്. 60 ഓവറുകൾ എന്നത് വലിയ ലക്ഷ്യമാണ്. കൂടിപ്പോയാൽ വരാനിരിക്കുന്ന മൂന്നോ നാലോ ഓവറുകളെ കുറിച്ച് പ്ളാൻ ചെയ്യാനേ കഴിയൂ. ബൗള൪മാരും അങ്ങനെതന്നെയാണ് ചെയ്യുന്നത്. മിക്ക ബാറ്റ്സ്മാനും മികച്ച സ്പെല്ലുകളിലൂടെയാണ് കടന്നുപോയത്. അവ൪ക്ക് മികച്ച തുടക്കം ലഭിക്കുകയും ചെയ്തു. കൂടാതെ ഏറ്റവും മോശം അവസ്ഥയെ അതിജീവിക്കാനുള്ള കഴിവും അവ൪ക്കുണ്ട്. എന്നാൽ, ആ നല്ല തുടക്കങ്ങളെ മുതലാക്കാൻ അവ൪ക്ക് കഴിഞ്ഞില്ല. അതിനുകഴിയണം.’
തൻെറ ബൗള൪മാരെക്കുറിച്ച് ക്യാപ്റ്റന് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അശ്വിൻെറ ബാറ്റിങ് പ്രകടനത്തെക്കുറിച്ചും ധോണി വാചാലനായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.