മോൺട്രിയൽ: സെമിയിൽ പൊരുതി നേടിയ വിജയത്തിനൊടുവിൽ സാനിയ മി൪സ-കാര ബ്ളാക് സഖ്യം റോജേഴ്സ് കപ്പ് വനിതാ ഡബ്ൾസ് ഫൈനലിലത്തെി. നാലാം സീഡായ ഇന്തോ-സിംബാബ്വേ ജോഡി, രണ്ടാം സീഡ് ജോഡിയായ തായ്പേയിയുടെ സി സു വി-ചൈനയുടെ പെങ് ഷുവായ് സഖ്യത്തെയാണ് സെമിയിൽ തോൽപിച്ചത്. ഒരു മണിക്കൂറും 50 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് 7-6(3), 3-6, 13-11 സ്കോറിന് വിജയം സഖ്യത്തിന് സ്വന്തമായത്. ഇതോടെ, പരസ്പരമുള്ള ഏറ്റുമുട്ടലിൽ തങ്ങൾക്ക് മൂന്നു തോൽവികൾ സമ്മാനിച്ച സഖ്യത്തോട് പകരംവീട്ടാനും സാനിയക്കും കാരക്കും സാധിച്ചു. ടൂ൪ണമെൻറിലെ ടോപ് സീഡ് ജോഡിയായ സാറ ഇറാനി-റോബ൪ട്ട വിൻചിയാണ് ഫൈനലിൽ സാനിയ -കാര സഖ്യത്തിൻെറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.