സ്വിസ് പൗരന്‍െറ അറസ്റ്റ്: കൂട്ടുകാരി കണ്ണൂരില്‍ തിരിച്ചത്തെിയില്ല

കണ്ണൂ൪:  തൃശൂ൪ വലപ്പാട്ട്  മാവോവാദി നേതാവ് സിനോജ് അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് ഇറങ്ങുമ്പോൾ തിങ്കളാഴ്ച രാത്രി അറസ്റ്റിലായ സ്വിറ്റ്സ൪ലൻഡുകാരൻ ജൊനാഥൻ വാലൻറീന ഫെ൪ണാണ്ടസ് ജീൻ ക്ളോഡിൻെറ (24) ലഗേജ് കണ്ണൂരിലെ ലോഡ്ജിൽ തന്നെ.
പൊലീസും രഹസ്യാന്വേഷണ വിഭാഗവും മുറി വിശദമായി പരിശോധിച്ചെങ്കിലും ചില പുസ്തകങ്ങളും കുറിപ്പുകളുമല്ലാതെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്വിറ്റ്സ൪ലൻഡുകാരിയായ കൂട്ടുകാരി വലേരി സെലിൻ ഡാസ്ബോമലനൊപ്പം ജൂലൈ 26ന് ഉച്ചക്ക് 2.45നാണ് ഇയാൾ മുറിയെടുത്തത്. പൊലീസ് ചൊവ്വാഴ്ച തൃശൂരിലത്തെിച്ച് ചോദ്യം ചെയ്ത് വിട്ടയച്ച വലേരി പിന്നീട് കണ്ണൂരിലെ ലോഡ്ജിലേക്ക് എത്തിയിട്ടില്ളെന്ന് ‘മെരഡിയൻ പാലസ്’ ലോഡ്ജ് മാനേജ൪ പറഞ്ഞു. 730 രൂപ ദിവസ വാടകയുള്ള മുറിയെടുക്കുമ്പോൾ മൂന്നു ദിവസത്തെ വാടക ജൊനാഥൻ നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ മുറി പൂട്ടിയിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ കൂട്ടുകാരിയെ മുറിയിലിരുത്തിയാണ് ജൊനാഥൻ  തൃശൂരിലേക്ക് പോയത്.  കേരള പൊലീസിൻെറ രഹസ്യാന്വേഷണ വിഭാഗത്തിനു പുറമെ കേരള, ക൪ണാടക രഹസ്യ പൊലീസ് സാന്നിധ്യവും വലപ്പാട്ട് യോഗത്തിനുണ്ടായിരുന്നു. യോഗത്തിലേക്ക്  വൈകീട്ടാണ് ജൊനാഥൻ  എത്തിയത്.  മാവോവാദി നേതാവ് സിനോജ് അനുസ്മരണ ചടങ്ങിൽ വിദേശി പങ്കെടുത്തത് യാദൃച്ഛികമാണെന്ന് പൊലീസ് കരുതുന്നില്ല. കണ്ണൂരിൽ നിന്ന് ഇയാൾക്ക് ആരെങ്കിലൂം വഴികാട്ടിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാൽ, അതിൻെറ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ലോഡ്ജ് മുറിയിൽ നിന്ന് കിട്ടിയ  പുസ്തകങ്ങളും രേഖകളും  വിശദമായി പരിശോധിച്ച പൊലീസിന് മാവോവാദി ബന്ധം തെളിയിക്കുന്ന  രേഖകൾ ലഭിച്ചിട്ടില്ല. ‘സിനോജ് അനുസ്മരണം’ സംബന്ധിച്ച  ഇംഗ്ളീഷ് പത്രത്തിലെ വാ൪ത്ത മാ൪ക്ക് ചെയ്ത് വെച്ചിട്ടുണ്ട്. അതേസമയം ഇതു പോലെ മറ്റു ചില വാ൪ത്തകളും മാ൪ക്ക് ചെയ്തിട്ടുണ്ട്.
റായ്പൂരിൽ അടുത്തിടെ ആറ് മാവോവാദികൾ കീഴടങ്ങിയ വാ൪ത്തയുടെ കട്ടിങ്ങും ഉണ്ട്. സാധാരണ വിദേശ ടൂറിസ്റ്റുകൾ ഉപയോഗിക്കുന്ന ഭൂപടങ്ങളും മുറിയിൽ നിന്ന് കിട്ടി. ഇംഗ്ളീഷ് എളുപ്പത്തിൽ പഠിക്കുന്നതിനുള്ള ചെറിയ പുസ്തകങ്ങളും സാധാരണ ഉപയോഗിക്കുന്ന ഇംഗ്ളീഷ് വാക്കുകൾ എഴുതി സൂക്ഷിച്ചതും കണ്ടത്തെി.  
 വിദ്യാ൪ഥിയുടെ പഠന രീതിയിലാണ് പുസ്തകങ്ങളും കുറിപ്പുകളും സൂക്ഷിച്ചിട്ടുള്ളത്. ഒട്ടുമിക്ക പുസ്തകങ്ങളും ഇന്ത്യൻ കമ്യൂണിസ്റ്റ് പാ൪ട്ടികളെ കുറിച്ചുള്ളവയാണ്.
വലേരി സ്വിസ് അധികൃതരുമായി ബന്ധപ്പെട്ട് ജൊനാഥന് ജാമ്യം കിട്ടാനുള്ള  ശ്രമത്തിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം ജൊനാഥനെ കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കുറ്റപത്രം തയാറാക്കാനുള്ള നീക്കത്തിലാണ് പൊലീസ് .
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.