ബ്ളാക്മെയിലിങ് കേസ്: ജയചന്ദ്രനെ എം.എല്‍.എ ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുത്തില്ല

തിരുവനന്തപുരം: കൊച്ചി ബ്ളാക്മെയിലിങ് പെൺവാണിഭക്കേസിലെ പ്രതി ജയചന്ദ്രനെ അയാൾ ഒളിവിൽകഴിഞ്ഞ എം.എൽ.എ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല. എം.എൽ.എ ഹോസ്റ്റലിൽ തെളിവെടുക്കണമെന്ന് അന്വേഷണസംഘം നിലപാട് എടുത്തുവെങ്കിലും പൊലീസടക്കം ഉന്നത കേന്ദ്രങ്ങളിൽനിന്ന് അനുമതി ലഭിച്ചില്ളെന്നാണ് സൂചന. തലസ്ഥാനത്ത് എത്തിച്ച ജയചന്ദ്രനെ കൈതമുക്കിലെ ഫ്ളാറ്റിലത്തെിച്ച് തെളിവെടുത്തു. അയാളുടെ ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.16 ദിവസത്തോളം ജയചന്ദ്രൻ എം.എൽ.എ ഹോസ്റ്റലിൽ ഒളിവിൽ കഴിഞ്ഞുവെന്നാണ് ആരോപണം.
കേസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദിനെ  പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു.  വ്യാഴാഴ്ച ഉച്ചക്ക് സെക്രട്ടേറിയറ്റിന് സമീപത്തെ ശരത്ചന്ദ്രപ്രസാദിൻെറ ഓഫിസിൽ എത്തിയാണ് കൊച്ചി അസി. കമീഷണ൪ റെക്സ് ബോബിയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.  ഒരു മണിക്കൂറോളം നടപടികൾ നീണ്ടു. ജയചന്ദ്രനുമായി ഒരു ബന്ധവുമില്ളെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞതായാണ് വിവരം. കൊട്ടാരക്കര സ്വദേശി സുനിലിനാണ് താൻ മുറിയെടുത്ത് നൽകിയതെന്നും നേരത്തേ പറഞ്ഞതിൽ കൂടുതൽ ഒന്നും അന്വേഷണ സംഘത്തോട് പറഞ്ഞില്ളെന്നും ശരത് മാധ്യമപ്രവ൪ത്തകരോട് പ്രതികരിച്ചു. ശരത്തിനെ കുടുക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചോയെന്ന ചോദ്യത്തിന് അങ്ങനെ ആരെങ്കിലും ചെയ്താൽ അവരോട് ദൈവം ചോദിക്കുമെന്നായിരുന്നു മറുപടി.
രാവിലെ 11ഓടെയാണ് അന്വേഷണസംഘം കേസിലെ അഞ്ചാം പ്രതി ജയചന്ദ്രനുമായി തലസ്ഥാനത്ത് എത്തിയത്. വഞ്ചിയൂ൪ പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം  അവിടെനിന്ന് ലോക്കൽ പൊലീസിൻെറ അകമ്പടിയോടെ, ജയചന്ദ്രൻ വാടകക്ക് താമസിച്ചിരുന്ന കൈതമുക്ക് ആ൪.ജി ടവേഴ്സിലെ മുറിയിലത്തെി തെളിവെടുത്തു.
മൂന്നാം നിലയിലെ 10ാം നമ്പ൪ മുറിയിലാണ് 2012 മുതൽ ജയചന്ദ്രൻ താമസിച്ചിരുന്നത്. ഇവിടെനിന്ന് മൂന്ന് സീഡികൾ കണ്ടെടുത്തെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു മണിക്കൂറോളം പൊലീസ് ഇവിടെ പരിശോധന നടത്തി. ചോദ്യംചെയ്യലിൽ ജയചന്ദ്രൻ പലപ്പോഴും പരസ്പരബന്ധമില്ലാതെ സംസാരിച്ചു. എന്നാൽ, അന്വേഷണ സംഘം പ്രതീക്ഷിച്ചതു പോലെ മൊബൈൽ ഫോണോ ലാപ്ടോപ്പോ കണ്ടെടുക്കാനായില്ല. തുട൪ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്ത് മൂ൪ത്തിയുടെ പക്കൽ തൻെറ ലാപ്ടോപ് ഉള്ളതായി ജയചന്ദ്രൻ പറഞ്ഞു.
അവിടെനിന്ന് കൈതമുക്ക് കുഞ്ചുവീട് ലെയ്ൻ നന്ദഭവനിൽ വാടകക്ക് താമസിക്കുന്ന മൂ൪ത്തിയുടെ വീട്ടിലേക്ക് സംഘം പോയി. അവിടെനിന്നാണ് ലാപ്ടോപ് കണ്ടത്തെിയത്. വിശദമായ ചോദ്യംചെയ്യലിന് കൊച്ചിയിൽ ഹാജരാകാൻ മൂ൪ത്തിക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
ജയചന്ദ്രനെ എം.എൽ.എ ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുക്കുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് റെക്സ് ബോബി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. എന്നാൽ, അവിടെ എത്തിച്ച് തെളിവെടുക്കേണ്ടതില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം ലഭിച്ചതായാണ് വിവരം.
എം.എൽ.എ ഹോസ്റ്റലിൽനിന്നല്ല ജയചന്ദ്രനെ പിടികൂടിയതെന്ന നിലപാടാണ് പൊലീസിന് തുടക്കം മുതലുള്ളത്. എം.എൽ.എ ഹോസ്റ്റലിൽ ശരത്ചന്ദ്രപ്രസാദ് എടുത്ത മുറിയിൽ താമസിച്ചുവെന്നാണ് ആരോപണം ഉയ൪ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.