ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചും പ്രമേയം

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ നിന്ദിച്ച് അരുന്ധതി റോയി നടത്തിയ പരാമ൪ശത്തിൽ കെ.പി.സി.സി പ്രതിഷേധിച്ചു. വ്യാഴാഴ്ച ചേ൪ന്ന നേതൃയോഗത്തിൽ ഇതുസംബന്ധിച്ച് വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയം യോഗം പാസാക്കി.
ദേശസ്നേഹവും ദേശീയബോധവും ചരിത്രബോധവും ഇല്ലാത്ത സാഹിത്യകാരിയുടെ വികലമായ വിലയിരുത്തലാണിതെന്ന് പ്രമേയം ആരോപിച്ചു.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് എം.എം. ഹസൻ അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു. സ്വാതന്ത്ര്യത്തിനും അവകാശത്തിനുംവേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയോട് കോൺഗ്രസ് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കുന്നതായും പ്രമേയത്തിൽ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.