തരൂരിനെതിരായ തെരഞ്ഞെടുപ്പ് ഹരജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്

കൊച്ചി: മുൻ കേന്ദ്രമന്ത്രി ശശി തരൂരിൻെറ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ ഹൈകോടതി എതി൪കക്ഷികൾക്ക് നോട്ടീസ് അയച്ചു. സ്വത്ത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ സത്യവാങ്മൂലത്തിൽ  ഉൾപ്പെടുത്തി നൽകിയ നാമനി൪ദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി തെറ്റാണെന്നും ഈ സാഹചര്യത്തിൽ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽനിന്നുള്ള തരൂരിൻെറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഡ്വ. എസ്. സുരേഷ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി. ഭവദാസൻെറ ഉത്തരവ്.
ജനപ്രാതിനിധ്യ നിയമപ്രകാരം  നാമനി൪ദേശ പത്രികയോടൊപ്പം സമ൪പ്പിക്കുന്ന സത്യവാങ്മൂലം അപൂ൪ണമെങ്കിൽ വരണാധികാരി അത് സ്വീകരിക്കരുതെന്നാണ് ചട്ടം. എന്നാൽ തരൂരിൻെറ നാമനി൪ദേശ പത്രിക സ്വീകരിക്കുകയും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.
തരൂരിൻെറയും ഭാര്യയുടെയും സ്വത്തിൻെറ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. സത്യവാങ്മൂലം അപൂ൪ണവുമായിരുന്നു.
അതിനാൽ ബി.ജെ.പി സ്ഥാനാ൪ഥി ഒ. രാജഗോപാലിനെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. തരൂരിനെതിരെ രണ്ട് തെരഞ്ഞെടുപ്പ് ഹരജികൾ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.