തിരുവനന്തപുരം: സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വ൪ധിക്കുന്ന സാഹചര്യത്തിൽ പൊലീസിൽ കൂടുതൽ വനിതകളെ നിയമിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പത്ത് ശതമാനം സ്ത്രീസംവരണം കൊണ്ടുവരും. ലഹരിവിരുദ്ധ പോരാട്ടത്തിൽ എക്സൈസിൻെറ സഹകരണം ഉറപ്പാക്കും. ക്ളീൻ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയിൽ എക്സൈസ് വകുപ്പിനെ കൂടി ഭാഗഭാക്കാക്കും. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻെറ 35ാം സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ.ടി. ജോ൪ജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ കൺവീന൪ എ.എം. നസീ൪ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.