കണ്ണൂ൪: നാറാത്ത് യൂത്ത്ലീഗ് പ്രവ൪ത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 11 എൻ.ഡി.എഫ് പ്രവ൪ത്തക൪ക്ക് കണ്ണൂ൪ അഡീഷനൽ സെഷൻസ് ജഡ്ജി ആ൪. വിനയ റാവു മൂന്നുവ൪ഷം വീതം കഠിന തടവും പിഴയും വിധിച്ചു. 2011 ഏപ്രിൽ 13ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
നാറാത്ത് കൊളച്ചേരിയിലെ യൂത്ത് ലീഗ് പ്രവ൪ത്തകരായ വി.പി. മുജീബ്, സൈഫുദ്ദീൻ, പി. മുഹമ്മദ്കുഞ്ഞി, പി.കെ.പി. നസീ൪ എന്നിവരെ മാരകായുധങ്ങളുമായി സംഘംചേ൪ന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് മയ്യിൽ പൊലീസ് ചാ൪ജ് ചെയ്ത കേസ്. പ്രതികളായ പുതിയപുരയിൽ മുസ്തഫ, ചെറിയകുഞ്ഞിക്കണ്ടി വീട്ടിൽ അക്സ൪, പുതിയപുരയിൽ പി.വി. സിയാദ്, കൊവ്വൽ വീട്ടിൽ പി. ജംഷീ൪, പുതിയപുരയിൽ ഫൈസൽ, പാപ്പിനിശ്ശേരി ചപ്പൻറകത്ത് സാജിദ്, കൊവ്വപ്പുറത്ത് മുത്തലിബ്, മുക്രിൻറകത്ത് റാസിക്, മരക്കത്ത് അജ്മൽ, വയക്കൻറകത്ത് റിയാസ്, പി.ടി. മുസമ്മിൽ എന്നിവരെയാണ് ശിക്ഷിച്ചത്. 5,000 രൂപവീതം പിഴയും അടക്കണം. പ്രതി ജംഷീ൪ നാറാത്ത് ആയുധ പരിശീലന കേസിലും പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. ഇ.ആ൪. വിനോദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.