ഐ.എസ്.എല്‍: പ്രദീപ് ബംഗളൂരുവില്‍; സബീത്ത്, നന്ദി കേരള ബ്ളാസ്റ്റേഴ്സില്‍

മുംബൈ: ഇന്ത്യൻ സൂപ്പ൪ ലീഗ് താരലേലം പൂ൪ത്തിയായി. മലയാളി താരം എൻ.പി. പ്രദീപ്, കൈ്ളമാക്സ് ലോറൻസ്, സന്ദീപ് നന്ദി തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന അവസാന ദിനമായ ബുധനാഴ്ച 42 താരങ്ങളെയാണ് എട്ടു ടീമുകൾ സ്വന്തമാക്കിയത്. ആദ്യം നറുക്കുവിളിച്ച ഇന്ത്യൻ ഗോൾകീപ്പ൪ സന്ദീപ് നന്ദിയെ സചിൻെറ ഉടമസ്ഥതയിലുള്ള കേരള ബ്ളാസ്റ്റേഴ്സ് സ്വന്തമാക്കിയപ്പോൾ പ്രദീപിനെ ബംഗളൂരു കൊണ്ടുപോയി. മലയാളി താരം സി.എസ്. സബീത്ത്, ലൂയിസ് ബാരെറ്റോ, സ്ട്രൈക്ക൪ മിലാഗ്രസ് ഗോൺസാൽവസ്, യുവതാരം അവിനബോ ബാഗ് എന്നിവരും കേരള ബ്ളാസ്റ്റേഴ്സുമായി കരാറിലത്തെി. മലയാളിയായ കെ. ആസിഫിനെ മുംബൈ കൊണ്ടുപോയി.
ലോറൻസ്, സഞ്ചു പ്രധാൻ അത്ലറ്റികോ ഡി കൊൽക്കത്തക്കും സ്റ്റീവൻ ഡയസ് ഡൽഹി ഡൈനാമോസിനും ബൂട്ടണിയും. രണ്ടു ദിനങ്ങളിലായി 27 അറ്റാക്ക൪മാ൪, 21 മധ്യനിരക്കാ൪, 26 പ്രതിരോധക്കാ൪, 10 ഗോൾകീപ്പ൪മാ൪ എന്നിങ്ങനെ ഐ ലീഗ് ക്ളബുകളിൽനിന്ന് വായ്പക്കെടുത്ത 30 താരങ്ങളുൾപ്പെടെ 84 താരങ്ങളാണ് താരലേലത്തിനുണ്ടായിരുന്നത്. രണ്ടാം ദിവസം ഓരോ ടീമും വിളിച്ചെടുത്ത താരങ്ങൾ:
ഡൽഹി ഡൈനാമോസ്: ആദിൽ ഖാൻ, മനീഷ് ഭാ൪ഗവ്, ഗോവിൻ സിങ്, ജാഗ്രൂപ് സിങ്, സ്റ്റീവൻ ഡയസ്, അൻവ൪ അലി, മനന്ദീപ് സിങ്. അത്ലറ്റികോ ഡി കൊൽക്കത്ത: സഞ്ജു പ്രധാൻ, കിൻഷു ദേവനാഥ്, ലെസ്റ്റ൪ ഫെ൪ണാണ്ടസ്, സുബാശിഷ് റോയ് ചൗധരി, ബൽജിത് സാഹ്നി, കൈ്ളമാക്സ് ലോറൻസ്, എൻ. മോഹൻരാജ്.
ബംഗളൂരു: അഭിഷേക് ദാസ്, ജയേഷ് റാണെ, അഭിജിത് മൊണ്ടൽ, അന്തോണി ബ൪ബോസ, ഡാനെ പെരേര, എൻ.പി. പ്രദീപ്, ജാസൺ വാലസ്.
കേരള ബ്ളാസ്റ്റേഴ്സ്: അഭിനവ് ബാഗ്, സന്ദീപ് നന്ദി, ലൂയിസ് ബരറ്റോ, മിലഗ്രസ് ഗോൺസാൽവെസ്, രമൺദീപ് സിങ്, റെനഡി സിങ്.
മുംബൈ: രോഹിത് മി൪സ, ഇഷാൻ ദേവനാഥ്, നദോങ് ഭൂട്ടിയ, ആസിഫ് കോട്ടയിൽ, പീറ്റ൪ കോസ്റ്റ, ലാൽറിൻ ഫെല, സുശീൽ കുമാ൪ സിങ്.പുണെ, ദീപക് ദേവറാനി, തപൻ മീറ്റയ്, അരിന്ദം ഭട്ടാചാര്യ, അനുപം സ൪ക്കാ൪, പ്രതീക് ഷിൻഡെ, ലളിത് താപ, മിഅ്റാജുദ്ദീൻ വാഡൂ.
ഗോവ: മന്ദ൪ റാവു ദേശായി, റോമിയോ ഫെ൪ണാണ്ടസ്, പീറ്റ൪ ക൪വാലോ, പ്രണോയ് ഹാൾഡ൪, പ്രബി൪ ദാസ്, റോവിൽസൺ റോഡ്രിഗസ്.
നോ൪ത് ഈസ്റ്റ് യുനൈറ്റഡ്: പ്രീതം കുമാ൪ സിങ്, മിലൻ സിങ്, റോബിൻ ഗുരുങ്, റെഡീം ട്ലാങ്, സുമിലെൻ ഡൂംഗെൽ, ഡേവിഡ് നഗൈയ്തെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.