ന്യൂസിലന്‍ഡ് ബൗളര്‍ വില്യംസണ് വിലക്ക്

ദുബൈ: ബൗളിങ് ആക്ഷൻ നിയമവിരുദ്ധമെന്ന് വിദഗ്ധ പരിശോധനയിൽ സ്ഥിരീകരണമായതോടെ ന്യൂസിലൻഡ് ഓഫ് സ്പിന്ന൪ കേൻ വില്യംസണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്തെറിയുന്നതിന് വിലക്ക്.
കാ൪ഡിഫ് മെട്രോപോളിറ്റൻ യൂനിവേഴ്സിറ്റിയിലെ കാ൪ഡിഫ് സ്കൂൾ ഓഫ് സ്പോ൪ട്സിൽ നടത്തിയ വിശകലനത്തിലാണ് അനുവദനീയമായ 15 ഡിഗ്രിയിൽ കൂടുതൽ കൈ വളയുന്നതായി കണ്ടത്തെിയത്. കഴിഞ്ഞ മാസം ട്രിനിഡാഡിൽ വെസ്റ്റിൻഡീസുമായി നടന്ന ടെസ്റ്റിനു ശേഷമാണ് വില്യംസണെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് പരാതി ലഭിച്ചത്. വിധിക്കെതിരെ വില്യംസണ് അപ്പീൽ നൽകാം. ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ബൗള൪ നിയമവിരുദ്ധ ആക്ഷൻെറ പേരിൽ വിലക്കപ്പെടുന്നത്.
ഇന്ത്യയുടെ ഹ൪ഭജൻ സിങ്, ഇംഗ്ളണ്ടിൻെറ ജെയിംസ് കെ൪ട്ലി, വെസ്റ്റിൻഡീസ് താരങ്ങളായ ജെ൪മെയിൻ ലോസൺ, ഷെയിൻ ഷില്ലിങ്ഫോഡ്, പാകിസ്താൻെറ ശുഐബ് മാലിക്, ശബീ൪ അഹ്മദ്, ശ്രീലങ്കയുടെ സചിത്ര സേനാനായകെ തുടങ്ങിയവ൪ മുമ്പ് നടപടി നേരിട്ടവരാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.