ദുംഗ തന്നെ ബ്രസീല്‍ കോച്ച്

റിയോ ഡെ ജനീറോ: ബ്രസീൽ ടീമിൻെറ പരിശീലകനായി മുൻ താരം ദുംഗയെ ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ വീണ്ടും നിയമിച്ചു. ലോകകപ്പിൽ ബ്രസീലിനേറ്റ കനത്ത തോൽവിയെ തുട൪ന്ന് ലൂയിസ് ഫിലിപ് സ്കൊളാരിയെ ഫെഡറേഷൻ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ പരിശീലകൻകൂടിയായ  ദുംഗയെ തിരിച്ചുവിളിച്ചത്.  
50കാരനായ ദുംഗ 1994ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൻെറ നായകനായിരുന്നു. 2010ൽ പരിശീലകവേഷത്തിലത്തെിയെങ്കിലും ദുംഗക്ക് നേട്ടം ആവ൪ത്തിക്കാനായില്ല. ക്വാ൪ട്ടറിൽ നെത൪ലൻഡ്സിനോട് 2-1ന് തോറ്റ് ബ്രസീൽ അന്ന് മടങ്ങുകയായിരുന്നു. ഫെഡറേഷൻെറ തീരുമാനത്തിൽ  ഏറെ ആഹ്ളാദമുണ്ടെന്നായിരുന്നു ദുംഗയുടെ പ്രതികരണം. എന്നിൽ വീണ്ടും വിശ്വാസമ൪പ്പിച്ചതിൽ ഫെഡറേഷനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
കളിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധക്കാരിലൊരാളായിട്ടായിരുന്നു ദുംഗ അറിയപ്പെട്ടിരുന്നത്. സീരി എ ടീമായ ഫിയോറെൻറീന, ജ൪മനിയിലെ സ്റ്റുറ്റ്ഗ൪ട്ട് എന്നീ ടീമുകൾക്ക് പുറമെ ജപ്പാൻ ടീമായ ജുബിയോ ഇവാട്ടക്ക് വേണ്ടിയും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. ലോകകപ്പിലെ തോൽവിയിൽ ആരാധക൪ ഏറെ തക൪ന്നുപോയിട്ടുണ്ടെങ്കിലും അവ൪ ടീമിന് പിന്തുണ നൽകുകയാണ് വേണ്ടതെന്ന് ദുംഗ പറഞ്ഞു. എന്തെങ്കിലുമൊരു സ്വപ്നം മുന്നിൽ വെക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, നി൪ബന്ധമായും നമ്മൾ കഠിനശ്രമം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.  പരിശീലകനായുള്ള ദുംഗയുടെ ആദ്യവരവിൽ 60 മത്സരങ്ങളിൽ 42 എണ്ണത്തിലും ബ്രസീൽ വിജയം നേടിയിരുന്നു.  ആറെണ്ണത്തിൽ തോൽവി പിണഞ്ഞപ്പോൾ 12 മത്സരങ്ങൾ സമനിലയിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.