റോഡ്രിഗസിന്‍്റെ വോളി ലോകകപ്പിലെ ‘ഗോള്‍ഡന്‍ ഗോള്‍’

സൂറിച്: ബ്രസീൽ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്കാരം കൊളംബിയയുടെ സൂപ്പ൪ താരം ജയിംസ് റോഡ്രിഗസിന്. ഉറുഗ്വായ്ക്കെതിരെ പ്രീക്വാ൪ട്ടറിൽ നേടിയ ഗോളുമായാണ് റോഡ്രിഗസ് വിശ്വമേളയിലെ ഏറ്റവും മികച്ച ഗോളിനുടമയായത്. ആരാധക൪ക്കിടയിലെ വോട്ടെടുപ്പിലൂടെയാണ് ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കണ്ടത്തെിയത്. സ്പെയിനിനെതിരെ ഗ്രൂപ് റൗണ്ടിൽ നെത൪ലൻഡ്സിൻെറ റോബിൻ വാൻപെഴ്സി പറന്നു നേടിയ സൂപ്പ൪മാൻ ഗോളിനെ മറികടന്നാണ് കൊളംബിയൻ താരം മികച്ച ഗോളിനുടമയായത്.
പ്രീക്വാ൪ട്ട൪ ഫൈനലിൽ ഉറുഗ്വായ്ക്കെതിരെ 28ാം മിനിറ്റിലായിരുന്നു പ്രതിഭയുടെ പൂ൪ണത വിളിച്ചറിയിച്ച് 22കാരൻ മുസ്ലേരയുടെ വലകുലുക്കിയത്. കൊളംബിയൻ ആക്രമണത്തിൽനിന്ന് റീബൗണ്ട്ചെയ്ത പന്ത് യുവാൻ ക്വാ൪ഡ്രഡോയുടെ ഹെഡറിലൂടെ വീണ്ടും പെനാൽറ്റിബോക്സിലത്തെിയപ്പോൾ ഉജ്ജ്വലമായ വോളിയിലൂടെ റോഡ്രിഗസ് വലയിലേക്ക് നിറയൊഴിച്ചു. നെഞ്ചിൽ സ്വീകരിച്ച് നിലം തൊടും മുമ്പേ പന്ത് ഇടങ്കാലൻ ഷോട്ടിലൂടെ ഗോളിലേക്ക് ഉതി൪ത്താണ് റോഡ്രിഗസ് ആരാധകരുടെ മനംകവ൪ന്നത്. മത്സരത്തിൽ കൊളംബിയയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും റോഡ്രിഗസിൻെറ വകയായിരുന്നു.
ടെക്നിക്കൽ കമ്മിറ്റി തെരഞ്ഞെടുത്ത 15 ഗോളുകളിൽനിന്ന് ലോകമെങ്ങുമുള്ള ആരാധകരാണ് മികച്ച ഗോൾ കണ്ടത്തെിയത്. 40 ലക്ഷത്തിലേറെ പേരാണ് വോട്ടിങ്ങിൽ പങ്കെടുത്തത്.
തുട൪ച്ചയായി മൂന്നാം ലോകകപ്പിലും ലാറ്റിനമേരിക്കൻ താരത്തിനായി മികച്ച ഗോളിനുള്ള പുരസ്കാരം. 2006 ജ൪മനി ലോകകപ്പിൽ അ൪ജൻറീനയുടെ മാക്സി റോഡ്രിഗസും 2010ൽ ഉറുഗ്വയിയുടെ ഡീഗോ ഫോ൪ലാനുമാണ് പുരസ്കാരം നേടിയത്.
ബ്രസീലിൽ ആറ് ഗോളുകളുമായി ടോപ് ഗോൾ സ്കോറ൪ക്കുള്ള ഗോൾഡൻ ബൂട്ടും റോഡ്രിഗസിനായിരുന്നു. ഫ്രഞ്ച് ടീമായ മൊണാകോ താരമായിരുന്ന റോഡ്രിഗസ് പുതിയ സീസണിൽ റയൽ മഡ്രിഡിനുവേണ്ടി    പന്തുതട്ടും.

മികച്ച 10 ഗോളുകൾ

  1.  ജയിംസ് റോഡ്രിഗസ് (കൊളംബിയ x ഉറുഗ്വായ്-പ്രീക്വാ൪ട്ട൪)
  2. റോബിൻ വാൻപെഴ്സി (നെത൪ലൻഡ്സ് x സ്പെയിൻ -ഗ്രൂപ്)
  3.  ജയിംസ് റോഡ്രിഗസ് (കൊളംബിയ x ജപ്പാൻ-ഗ്രൂപ്)
  4.  മരിഗോ ഗ്വാറ്റ്സെ (ജ൪മനി x അ൪ജൻറീന -ഫൈനൽ)
  5.  ഡേവിഡ് ലൂയിസ് (ബ്രസീൽ x കൊളംബിയ-ക്വാ൪ട്ട൪)
  6.   ടിം കാഹിൽ (ആസ്ട്രേലിയ x നെത൪ലൻഡ്സ്-ഗ്രൂപ്)
  7.  ഡേവിഡ് വിയ്യ (സ്പെയിൻ x ആസ്ട്രേലിയ -ഗ്രൂപ്)
  8.  ലയണൽ മെസ്സി (അ൪ജൻറീന x ബോസ്നിയ -ഗ്രൂപ്)
  9. ലയണൽ മെസ്സി (അ൪ജൻറീന x നൈജീരിയ- ഗ്രൂപ്)
  10.  ഷെ൪ദൻ ഷാകിരി (സ്വിറ്റ്സ൪ലൻഡ് x ഹോണ്ടുറസ് -ഗ്രൂപ്)
     

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.