തിരുവനന്തപുരം/കൊച്ചി: വീക്ഷണം പത്രത്തിലെ മുഖപ്രസംഗത്തിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ വന്ന പരാമ൪ശങ്ങൾ നി൪ഭാഗ്യകരമാണെന്നും അത് കോൺഗ്രസ് പാ൪ട്ടിയുടേതല്ളെന്നും കെ.പി.സി.സി വൈസ്പ്രസിഡൻറ് എം.എം. ഹസൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഏതു സാഹചര്യത്തിലാണ് ഇങ്ങനെയുള്ള പരാമ൪ശങ്ങൾ നടത്താൻ ഇടയായതെന്ന് വീക്ഷണം പത്രാധിപരോട് ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി. ഇതിനെല്ലാം നേതൃത്വം നൽകിയത് വിദ്യാഭ്യാസമന്ത്രിയാണ്. കോൺഗ്രസ് നയിക്കുന്ന സ൪ക്കാറിൽ ഏതെങ്കിലും വകുപ്പിൽ ഉണ്ടാകുന്ന നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും ഉത്തരവാദിത്തം യു.ഡി.എഫിനും മുഖ്യമന്ത്രിക്കുമാണ്. അതിന് ഏതെങ്കിലും മന്ത്രിയെ ഒറ്റപ്പെടുത്തി വിമ൪ശിക്കാൻ കോൺഗ്രസ് പാ൪ട്ടിയുടെ മുഖപത്രം തയാറായത് ശരിയായില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രത്തിൻെറ അഭിപ്രായമാണ് മുഖപ്രസംഗമായി വന്നതെന്നും ഇതിൽ വിവാദത്തിന് കാര്യമില്ളെന്നും വീക്ഷണം ചീഫ് എഡിറ്റ൪ എ.സി.ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. നിലപാടാണ് എഴുതിയത്. അതിലപ്പുറമൊന്നും പറയാനില്ല. എല്ലാം അതിലുണ്ട്. വ്യാഖ്യാനിക്കേണ്ടവ൪ക്ക് അതാകാമെന്നും എ.സി ജോസ് പ്രതികരിച്ചു.
ഒറ്റപ്പെടുത്താമെന്ന്കരുതേണ്ട–കെ.പി.എ. മജീദ്
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിനെയും മുസ്ലിംലീഗിനെയും ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച് കോൺഗ്രസ് മുഖപത്രം ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. പ്ളസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടികളെടുത്തത് മന്ത്രിസഭാ തീരുമാന പ്രകാരമാണ്. ഇതിനെ വിദ്യാഭ്യാസ വകുപ്പിൻെറ മാത്രം തീരുമാനമായി പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്.
പ്ളസ് വണ്ണിന് 64000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന പരാമ൪ശം തെറ്റാണ്. അ൪ഹതയുള്ള പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും കോഴ്സുകൾ അനുവദിക്കണമെന്നാണ് ലീഗിൻെറ അഭിപ്രായമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.