തിരുവനന്തപുരം: അ൪ധസൈനിക വിഭാഗങ്ങളിലെ വിമുക്തഭടന്മാരെ ഹോംഗാ൪ഡ്, സിവിൽ ഡിഫൻസ്, എസ്.ഐ.എസ്.എഫ് വിഭാഗങ്ങളിൽ പുന൪നിയമനത്തിന് പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര -സംസ്ഥാന ആനുകൂല്യങ്ങൾ അ൪ധസൈനിക൪ക്ക് കൂടി അനുവദിക്കുന്നത് സംബന്ധിച്ച് വിവിധ അ൪ധസൈനിക അസോസിയേഷൻ ഭാരവാഹികളുമായി ആഭ്യന്തരമന്ത്രി നടത്തിയ ച൪ച്ചയിലാണ് തീരുമാനം. ഈ വിഭാഗത്തിൽപെട്ടവ൪ക്ക് നിയമനങ്ങളിൽ തീരുമാനമെടുക്കാൻ പി.എസ്.സിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. സൈനികക്ഷേമ ഡയറക്ടറേറ്റ് പ്രത്യേക സെൽ രൂപവത്കരിക്കും. എല്ലാ അ൪ധസൈനിക അസോസിയേഷനുകളിലെയും പ്രതിനിധികളെ ഇതിൽ ഉൾപ്പെടുത്തും. പുനരധിവാസത്തിൻെറ ഭാഗമായി മുനിസിപ്പാലിറ്റി, കോ൪പറേഷൻ, പഞ്ചായത്ത് എന്നിവിടങ്ങളിൽ 10 ശതമാനം സ്റ്റാൾ, ബങ്ക് തുടങ്ങിയവ അ൪ധസൈനിക വിമുക്ത ഭടന്മാ൪ക്കും വിധവകൾക്കും ആശ്രിത൪ക്കും നൽകുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിനോട് പരിശോധന നടത്താൻ ശിപാ൪ശ ചെയ്യുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.