മി൪പൂ൪: ബംഗ്ളാദേശ് പര്യടനത്തിലെ രണ്ടം ഏകദിനത്തിൽ ഇന്ത്യക്ക് 47 റൺസിൻറെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര നേടി. തോൽവി മുന്നിൽ കണ്ട ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മഴ മൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 105 റൺസ് അടിച്ചെടുക്കുന്നതിനിടെ 25.3 ഓവറിൽ ടീം പുറത്താകുകയായിരുന്നു. വിജയ പ്രതീക്ഷയിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് 58 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
4 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവ൪ട്ട് ബിന്നിയാണ് കളിയിലെ കേമൻ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ബെന്നിയുടേത്.
മോഹിത് ശ൪മ്മ 22 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റും വീഴ്ത്തി. മിഥുൻ അലി (26), മുഷ്ഫിഖ൪ റഹീം (11) എന്നിവ൪ മാത്രമാണ് ബംഗ്ളാ നിരയിൽ രണ്ടക്കം കണ്ടത്.
27 റൺസെടുത്ത സുരേഷ് റെയ്നയാണ് ഇന്ത്യയുടെ ടോപ് സ്കോറ൪. ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ നിരയിൽ അവാസനമിറങ്ങിയ ഉമേശ് യാദവാണ്(17) ഇന്ത്യൻ സ്കോ൪ നൂറ് കടത്തിയത്. എട്ട് ഓവറിൽ 28 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ തസ്കിൻ അഹമ്മദ്് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചത്. സ്റ്റുവ൪ട്ട് ബിന്നിയും ഉമേഷ് യാദവുമാണ് ബംഗ്ളാദേശ് ബാറ്റിംഗ് നിരയുടെ നട്ടൊല്ളൊടിച്ച മാരക ബൗളിംഗ് കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.