ഫോ൪ട്ടലേസ: ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും ബ്രസീലിന് തൃപ്തിപോരായിരുന്നു. പഴുതറ്റ പ്രകടനത്തിലൂടെ രണ്ടാംജയം സ്വന്തമാക്കാൻ ഗ്രൂപ്പ് ‘എ’യിൽ മഞ്ഞക്കിളികൾ ചൊവ്വാഴ്ച മെക്സികോയെ നേരിടാനൊരുങ്ങുകയാണ്. ഫോ൪ട്ടലേസയിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുല൪ച്ചെ 3.30നാണ് മത്സരം.
ഉദ്ഘാടനമത്തിൽ ചങ്ങലയുടെ ദൃഢമായ കണ്ണികൾപോലെ ഒത്തൊരുമിച്ചു മുന്നേറിയ മെക്സികോ കൂസലില്ലാതെ രംഗത്തത്തെുമ്പോൾ മഞ്ഞപ്പടക്ക് ആശങ്കയുണ്ട്. ലണ്ടൻ ഒളിമ്പിക്സിൽ അവരുടെ യുവനിര കെട്ടഴിച്ചുവിട്ട ആക്രമണ ഫുട്ബാളിൽ അടിപതറിയ ബ്രസീൽ തെല്ളൊരു പരിഭ്രമവുമായിട്ടായിരിക്കും ഇന്നിറങ്ങുക. തു൪ക്കിയിൽനിന്നുള്ള സുനേയത്സക്കീ൪ ആണിന്ന് മത്സരം നിയന്ത്രിക്കുന്നത്. യൂലിയോ സീസ൪, ഡാനി ആൽവേസ്, തിയാഗോ സിൽവ, ഡേവിഡ് ലൂയിസ്, മാ൪സലോ, ലൂയി ഗുസ്റ്റാവോ, പൗളിന്യോ, ഹൾക്ക്, ഓസ്ക൪, നെയ്മ൪, ഫ്രഡ് എന്നിവരടങ്ങിയ ബ്രസീലിയൻ ടീമിൽ മാറ്റമുണ്ടാവുകയില്ല. ഓച്ചാവോയാണിന്ന് മെക്സിക്കൻ വലകാക്കുക. തുട൪ച്ചയായി അഞ്ചാംതവണയും ഒരു ടീമിൻെറ ലോകകപ്പ് നായകനാവുകയെന്ന അസുലഭ റെക്കോഡുമായി റാഫേൽ മാ൪ക്വസ് രംഗത്തുണ്ട്. മാസ, മാറീനോ, ഹെറേര വാസ്ക്വസ്, ഗുറ്റാഡോ, ആദ്യഗോൾ നേടിയ പെറാൽറ്റ, ജിയോവനി ഡോസ് സാൻേറാസ് എന്നിവരും അണിനിരക്കും. ആദ്യമത്സരത്തിൽ അവസരത്തിനൊത്തുയരാതെ പോയ ഹൾക്കിനും ഫ്രഡിനും വീണ്ടും അവസരം നൽകുന്നതിൽ ബ്രസീലിയൻ ആരാധക൪ക്ക് വിയോജിപ്പുണ്ടെങ്കിലും, കോൺഫെഡറേഷൻ കപ്പിൽ ഒന്നാന്തരം ഒത്തിണക്കം കാട്ടിയ അതേ ടീമിനെ അതുപടി രംഗത്തവതരിപ്പിക്കുന്നത് ഫലംചെയ്യുമെന്നുതന്നെയാണ് കരുതപ്പെടുന്നത്. മാത്രമല്ല, ബ്രസീലിൻെറ പരമ്പരാഗത ശൈലി 4-2-1-3 ഇത്തവണയും ചോദ്യംചെയ്യപ്പെട്ടിട്ടുമില്ല.
മറുവശത്ത് മെക്സികോയുടെ മുന്നേറ്റനിര ചടുലമാണ്. ആൽവസിനും മാ൪സലോക്കും സിൽവക്കും പഠിച്ച പണി മുഴുവൻ പ്രയോഗിക്കേണ്ടിവരും. യാവിയ൪ ഹെ൪ണാണ്ടസിനെയും മുപ്പതാം വയസ്സിൽ ആദ്യമായി മെക്സിക്കൻ കുപ്പായം ലഭിച്ചശേഷം, ഉദ്ഘാടന മത്സരത്തിൽ ഉഗ്ര പ്രതാപിയായി മാറിയ ഒറീബേ പെറാൾറ്റയെയും തടഞ്ഞുനി൪ത്താൻ ബ്രസീലുകാ൪ പാടുപെടും. മത്സരത്തിൽ ബ്രസീലിനു 3-0ൻെറ മുൻതൂക്കമാണ് പ്രവചിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.