എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണിസമരത്തിന്

കാസ൪കോട്: എൻഡോസൾഫാൻ ദുരിതബാധിത൪ സ൪ക്കാരിനെതിരെ വീണ്ടും സമര രംഗത്തേക്ക്. ഇരകൾക്ക് സ൪ക്കാ൪ നൽകിയ വാഗ്ദാനങ്ങളും ഒത്തുതീ൪പ്പ് വ്യവസ്ഥകളും പാലിക്കാത്തതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണിസമരം നടത്തും. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച സമരപ്രഖ്യാപന സദസ്സ് ചലച്ചിത്ര സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം ചെയ്തു.
കീടനാശിനി ദുരന്തത്തിൻെറ ഇരകളെ കുറ്റവാളികളായി കാണുന്ന ജസ്റ്റിസ് രാമചന്ദ്രൻ നായരെ പോലുള്ളവരെ സ൪ക്കാ൪ പഠനത്തിന് നിയോഗിച്ചത് നീതികേടായെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ സംവിധാനം ചെയ്യുന്ന ‘വലിയ ചിറകുള്ള പക്ഷികൾ’ എന്ന സിനിമ എൻഡോസൾഫാൻ ദുരിതബാധിതരുടെ പക്ഷത്തുനിന്നാണ് സംസാരിക്കുക -അദ്ദേഹം പറഞ്ഞു.  എൻഡോസൾഫാൻ ദുരന്തഭൂമിയിൽ എത്തിയപ്പോൾ സിനിമക്കപ്പുറമുള്ള യഥാ൪ഥ ജീവിതങ്ങളെ കണ്ടുമുട്ടിയെന്ന് പരിപാടിയിൽ സംബന്ധിച്ച നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. പുനരധിവാസ പ്രക്രിയകളിൽ സിനിമാ ലോകത്തുള്ളവ൪ കൂടെയുണ്ടാകുമെന്നും ദുരിതബാധിത൪ക്കുവേണ്ടിയുള്ള സമരത്തിന് പൂ൪ണ പിന്തുണയുണ്ടാകുമെന്നും കുഞ്ചാക്കോ ബോബൻ ഉറപ്പു നൽകി. ജൂൺ 23ന് നിയമസഭ മന്ദിരത്തിന് മുന്നിൽ ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണിസമരം വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ടി. ശോഭന അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതൻ മാങ്ങാട്, കാമറാമാൻ എം.ജെ. രാധാകൃഷ്ണൻ. പി. മുരളീധരൻ, മുനീസ അമ്പലത്തറ, പത്മനാഭൻ ബ്ളാത്തൂ൪, മധു എസ്. നായ൪, ടി. വിജയൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.