ചരിത്ര തോല്‍വി: വന്‍ അഴിച്ചുപണിക്ക് സ്പെയിന്‍

സാവോപോളോ: ലോകകപ്പ് ചരിത്രത്തിൽ 63 വ൪ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തോൽവിയെ തുട൪ന്ന് സ്പാനിഷ് അ൪മഡ വൻ അഴിച്ചുപണിക്കൊരുങ്ങുന്നു. 1950ൽ ബ്രസീൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തോൽപിച്ചതു മാത്രമാണ് ടീം മുമ്പ് നേരിട്ട വൻ തോൽവി.
ഗ്രൂപ് ബിയിലെ കന്നിമത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ പലരെയും പുറത്തിരുത്താൻ കോച്ച് ഡെൽ ബോസ്ക് നി൪ബന്ധിതനായേക്കുമെന്നാണ് സൂചന. ഒന്നിലേറെ പിഴവുകളുമായി ദുരന്തനായകനായ കസീയസിൻെറ സ്ഥാനം തെറിച്ചേക്കില്ളെങ്കിലും ഒട്ടും തിളങ്ങാനാകാതെ പോയ ജെറാഡ് പിക്കെയെ പുറത്തിരുത്താൻ സാധ്യതയേറെ. ചിലിക്കെതിരായ അടുത്ത മത്സരത്തിൽ സ്പാനിഷ് മധ്യനിരയിൽ സാവി, അലൻസോ എന്നിവ൪ക്കു പകരം കോകെയും സാൻറി കാസറോളയും ഇറങ്ങിയാലും അദ്ഭുതപ്പെടേണ്ടതില്ല. മുന്നേറ്റനിരയിൽ ഡീഗോ കോസ്റ്റക്കു പകരം കരുത്തരായ സെസ് ഫാബ്രെഗാസിനെയോ ഫെ൪ണാണ്ടോ ടോറസിനെയോ പരീക്ഷിക്കാനുള്ള സാധ്യതയുമേറെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.