നിലവാരം കൂട്ടി ബാറുകള്‍ തുറക്കാന്‍ അണിയറ നീക്കം

കൊച്ചി: നിലവാരം വ൪ധിപ്പിച്ച് പൂട്ടിയ ബാറുകൾ തുറക്കാൻ അണിയറയിൽ നീക്കം സജീവമാകുമ്പോൾ അതിന് കടമ്പകളേറെയെന്ന് സൂചന. നിലവാരം കൂട്ടാൻ കൂടുതൽ സമയം അനുവദിച്ച് പൂട്ടിയ 418 ബാറുകളും തുറക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സ൪ക്കാ൪. ബാ൪ ലൈസൻസുകളുടെ കാര്യത്തിൽ ഒരു മാസത്തിനകം നയം വ്യക്തമാക്കണമെന്ന് ഹൈകോടതിയും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ, ബാറുകൾക്കും ഹോട്ടലുകൾക്കും സ്റ്റാ൪ പദവി ലഭിക്കാൻ കടമ്പകളേറെയാണുള്ളത്. ബാറുകൾക്ക് ടൂസ്റ്റാ൪ ഹോട്ടലുകൾക്കുള്ള സംവിധാനം വേണമെന്ന് അബ്കാരി നിയമം തന്നെ ഉള്ളതിനാൽ പൂട്ടിയ ബാറുകൾക്ക് ഈ പദവി നേടിയെടുക്കാൻ ഉടമകൾ കോടികൾതന്നെ ചെലവഴിക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഹോട്ടലുകൾക്ക് സ്റ്റാ൪ പദവി നൽകേണ്ടത് കേന്ദ്ര സ൪ക്കാറാണെന്നതിൽ തന്നെ ബാറുടമകളുടെ തലവേദന തുടങ്ങും. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഹോട്ടലുകൾക്ക് നക്ഷത്ര പദവി നൽകുന്നത്. പദവി നേടിയാൽതന്നെ അഞ്ചുവ൪ഷത്തിലൊരിക്കൽ പുതുക്കണം. വൺസ്റ്റാ൪ മുതൽ ഫൈവ് സ്റ്റാ൪ ഡീലക്സ് വരെയുള്ള പദവികളാണ് ഹോട്ടലുകൾക്ക് നൽകുന്നത്. ഇതിനുള്ള അപേക്ഷക്കൊപ്പം തന്നെ നിരവധി രേഖകൾ നൽകേണ്ടതുണ്ട്. ഉടമസ്ഥാവകാശ രേഖകൾക്ക് പുറമെ തദ്ദേശ ഭരണ സ്ഥാപനത്തിൽനിന്ന് ഭൂവിനിയോഗ അനുമതി പത്രവും ഹോട്ടൽ രജിസ്ട്രേഷൻ സ൪ട്ടിഫിക്കറ്റും വേണം. മുറികളുടെയും മറ്റും അളവുകൾ കൃത്യമായി രേഖപ്പെടുത്തണം.  പൊലീസ്, മുനിസിപ്പൽ ഹെൽത്ത് ഡിവിഷൻ, ഫയ൪ ഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോ൪ഡ് എന്നിവിടങ്ങളിൽനിന്നുള്ള നോ ഒബ്ജക്ഷൻ സ൪ട്ടിഫിക്കറ്റും വനം-തീരദേശ-വിമാനത്താവള മേഖലയിലാണ് സ്ഥാപനമെങ്കിൽ അവിടനിന്നുള്ള നോ ഒബ്ജക്ഷൻ സ൪ട്ടിഫിക്കറ്റും ആവശ്യമുണ്ട്. അപേക്ഷക്കൊപ്പം സമ൪പ്പിക്കുന്ന രേഖകളുടെയും വിദഗ്ധ സമിതി സ്ഥാപനം സന്ദ൪ശിച്ചു തയാറാക്കുന്ന റിപ്പോ൪ട്ടിൻെറയും അടിസ്ഥാനത്തിലാണ് സ്റ്റാ൪ പദവി അനുവദിക്കുന്നത്. സമിതി ഇടക്കിടെ ഹോട്ടൽ സന്ദ൪ശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.