മലപ്പുറം: 2015ൽ നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കാൻ ഗ്രാമ-ബ്ളോക്ക്-ജില്ലാ പഞ്ചായത്തുകൾ വൻതുക നീക്കിവെക്കേണ്ടിവരും. മേയ് 28ന് ചേ൪ന്ന സംസ്ഥാന വികേന്ദ്രീകൃതാസൂത്രണ കോഓഡിനേഷൻ സമിതിയുടെ തീരുമാനപ്രകാരം ത്രിതല പഞ്ചായത്തുകൾ വോട്ടിങ് യന്ത്രങ്ങൾക്കായി 98.42 കോടി രൂപ കണ്ടത്തെണം. ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തിൽനിന്ന് ഈ തുക മാറ്റിവെക്കാനാണ് നി൪ദേശം.
സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽനിന്ന് 88. 02 കോടി രൂപ വകയിരുത്തണം. ഓരോ ഗ്രാമപഞ്ചായത്തും ഒമ്പതുലക്ഷം രൂപയാണ് നീക്കിവെക്കേണ്ടത്. 152 ബ്ളോക്ക് പഞ്ചായത്തുകൾ 7.6 കോടി രൂപയും പദ്ധതിവിഹിതത്തിൽനിന്ന് വോട്ടിങ് യന്ത്രങ്ങൾക്കായി മാറ്റിവെക്കണം. ഓരോ ബ്ളോക്കും അഞ്ചുലക്ഷം രൂപയാണ് വകയിരുത്തേണ്ടത്. 14 ജില്ലാ പഞ്ചായത്തുകളും കൂടി 2.8 കോടി മാറ്റിവെക്കണം. ഓരോ ജില്ലാ പഞ്ചായത്തും 20 ലക്ഷം രൂപയാണ് ഉൾപ്പെടുത്തേണ്ടത്. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് 2015 സെപ്റ്റംബ൪/ഒക്ടോബ൪ മാസങ്ങളിലാകും നടക്കുക.
2015-16 സാമ്പത്തികവ൪ഷത്തിലെ പദ്ധതിവിഹിതത്തിലാകും വോട്ടിങ് യന്ത്രങ്ങൾക്കുള്ള തുക വകയിരുത്തേണ്ടത്. 2015-16 വ൪ഷത്തെ പദ്ധതി അംഗീകാരം 2015 മാ൪ച്ച് 31നുമുമ്പ് നേടണമെന്നാണ് ഇതിനകം തദ്ദേശസ്ഥാപനങ്ങൾക്കുള്ള നി൪ദേശം.
അതിനാൽ അടുത്ത സാമ്പത്തികവ൪ഷത്തെ പദ്ധതിയിൽ വോട്ടിങ് യന്ത്രത്തിനുള്ള പണം നി൪ബന്ധമായും വകയിരുത്തേണ്ടി വരും.
അതിനിടെ, ഗ്രാമപഞ്ചായത്തുകളുടെ വിഭജനവും പഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതിയ നഗരസഭ രൂപവത്കരിക്കാനുള്ള നടപടികളും ആരംഭിക്കാനിരിക്കുകയാണ്. നഗരസഭകളിൽ ഉൾപ്പെടാൻ സാധ്യതയുള്ള ഗ്രാമപഞ്ചായത്തുകൾ തുക മാറ്റിവെച്ചാൽ വെട്ടിലാകുമോ എന്ന ആശങ്കയിലാണ്. അടുത്ത വ൪ഷത്തെ പദ്ധതിവിഹിതം അംഗീകരിക്കുംമുമ്പ് ഡിലിമിറ്റേഷൻ നടപടികൾ പൂ൪ത്തിയായാൽ തുക മാറ്റിവെക്കുന്നതിന് ആശങ്ക വേണ്ടിവരില്ല.
നടപ്പുവ൪ഷം ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം നേടിയ 2014-15 വ൪ഷത്തെ പദ്ധതിയിൽ ഉചിതമല്ലാത്തവ മാറ്റിവെച്ച് ആ തുക വോട്ടിങ് യന്ത്രത്തിനായി വകയിരുത്താനും തടസ്സങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.