ഡി.ഐ.ജി ശ്രീജിത്ത് നടത്തുന്ന അന്വേഷണം നിയമവിരുദ്ധമെന്ന് ബാലാവകാശ കമീഷനംഗം

പാലക്കാട്: ഉത്തരേന്ത്യയിൽനിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഡി.ഐ.ജി എസ്. ശ്രീജിത്ത് നടത്തുന്ന അന്വേഷണം നിയമവിരുദ്ധമെന്ന് സംസ്ഥാന ബാലാവകാശ കമീഷനംഗം. പ്രൊട്ടക്ഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ആക്ട് സെക്ഷൻ 36 പ്രകാരം മറ്റൊരു കമീഷൻെറ അധികാരപരിധിയിലുള്ള വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടാൻ പാടില്ലെന്ന് ബാലാവകാശ കമീഷനംഗം അഡ്വ. നസീ൪ ചാലിയം പറഞ്ഞു.ഉത്തരേന്ത്യൻ കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ ബാലാവകാശ കമീഷൻ കേസെടുത്തതും അന്വേഷണം നടത്തുന്നതുമാണ്. ഇതുസംബന്ധിച്ച് പ്രാഥമിക റിപ്പോ൪ട്ട് സ൪ക്കാറിന് നൽകിയിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ കമീഷനും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.  
പൊലീസ് അന്വേഷണം നടക്കുന്ന സംഭവത്തിൽ കമീഷൻ ഉദ്യോഗസ്ഥൻ അഭിപ്രായം പറയുന്നത് അനുചിതമാണെന്നും  അഡ്വ. നസീ൪ ചാലിയം ചൂണ്ടിക്കാട്ടി. ബാലാവകാശ കമീഷൻെറ അധികാരപരിധിയിലുള്ളതും കമീഷൻ അന്വേഷിക്കുന്നതുമായ കേസുകളിൽ മനുഷ്യവകാശ കമീഷൻ ഇടപെടുന്നതിനെതിരെ കമീഷൻ ചെയ൪പേഴ്സൺ നീല ഗംഗാധരൻ മനുഷ്യാവകാശ കമീഷൻ ചെയ൪മാൻ ജസ്റ്റിസ് ജെ.ബി. കോശിക്ക് 2013 ഡിസംബറിൽ കത്തുനൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.