ഹോക്കി ലോകകപ്പിലെ ആദ്യ ജയം ചാമ്പ്യന്മാര്‍ക്ക്

ഹേഗ്: നെത൪ലാൻഡ്സ് നഗരമായ ഹേഗിൽ ആരംഭിച്ച ഹോക്കി ലോകകപ്പിലെ പ്രഥമ മത്സരത്തിൽ ആസ്ട്രേലിയക്ക് തക൪പ്പൻ ജയം. ക്യോസറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലേഷ്യയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാ൪ കെട്ടുകെട്ടിച്ചത്.
26ാം മിനിറ്റിൽ ടേണറാണ് ആസ്ട്രേലിയക്കു വേണ്ടി ആദ്യ വെടി പൊട്ടിച്ചത്. മലേഷ്യൻ പ്രതിരോധം തീ൪ത്ത കെട്ടുപൊട്ടിച്ച് മുന്നേറിയ ടേണ൪, ഗോളി കുമാ൪ സുബ്രഹ്മണ്യത്തിന് അവസരമൊന്നും നൽകാതെ മനോഹരമായ ഷോട്ടിലൂടെ പന്ത് പോസ്റ്റിൻെറ വലതു മൂലയിലത്തെിക്കുകയായിരുന്നു. പ്രതിരോധം ശക്തിപ്പെടുത്തിയ മലേഷ്യ അധിക ഗോൾ വഴങ്ങാതെ ഏറെനേരം പിടിച്ചുനിന്നെങ്കിലും നാലു മിനിറ്റിൻെറ ഇടവേളയിൽ മൂന്നു ഗോളുകളുമായി ആസ്ട്രേലിയ മത്സരം സ്വന്തം വരുതിയിലാക്കുകയായിരുന്നു.
50ാം മിനിറ്റിൽ എഡി ഒകെൻഡെനും രണ്ടു മിനിറ്റ് കഴിഞ്ഞ് ജാമി ഡ്വെറും സ്കോ൪ ചെയ്തപ്പോൾ മത്സരത്തിൽ ഡബ്ൾ തികച്ച് ടേണറാണ് അവസാന ഗോൾ നേടിയത്. രണ്ടു തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയ തന്നെയാണ് ഇത്തവണയും ഫാവറിറ്റുകൾ. ഈ വ൪ഷം വിരമിക്കുന്ന കോച്ച് ചാൾസ്വ൪തിനുള്ള മികച്ച യാത്രയയപ്പ് നൽകാൻ ജയംതന്നെ വേണമെന്ന് ആസ്ട്രേലിയൻ ടീം കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.