മഡ്രിഡ്: ബ്രസീൽ ലോകകപ്പിനുള്ള 23 അംഗ സ്പാനിഷ് അ൪മഡയെ പ്രഖ്യാപിച്ചു. പരിക്കിൽനിന്ന് ഇനിയും മുക്തനാകാത്ത ഡീഗോ കോസ്റ്റയെ ഉൾപ്പെടുത്തി ഭാഗ്യപരീക്ഷണത്തിന് മുതി൪ന്ന കോച്ച് വിസെൻറ ഡെൽ ബോസ്ക് മുൻനിര താരങ്ങളായ ജീസസ് നവാസിനെയും അൽവാരോ നെഗ്രഡോയെയും മാറ്റിനി൪ത്തി. സെവിയ്യയുടെ ആൽബെ൪ട്ടോ മോറിനോ, റയൽ മഡ്രിഡ് താരം ഡാനിയൽ കാ൪വായൽ, യുവൻറസിൽനിന്ന് ഫെ൪ണാണ്ടോ ലോറൻെറ തുടങ്ങിയ പ്രമുഖരും പുറത്തായവരിൽപെടും.
23 അംഗ ടീമിൽ 16 പേ൪ കഴിഞ്ഞ ലോകകപ്പിലും ടീമിനുവേണ്ടി ബൂട്ടുകെട്ടിയവരാണ്. ജൂൺ 13ന് നെത൪ലാൻഡ്സുമായാണ് ടീമിൻെറ ആദ്യ മത്സരം.
പരിക്കേറ്റ് നാളുകളായി പുറത്തിരിക്കുന്ന ഡീഗോ കോസ്റ്റക്ക് സ്വന്തം നാട്ടിൽ നടക്കുന്ന കളിയിൽ മറ്റൊരു രാജ്യത്തെ പ്രതിനിധാനം ചെയ്യാനാണ് കോച്ച് അവസരമൊരുക്കിയിരിക്കുന്നത്. 11 മാസത്തിനു ശേഷം ദേശീയ ടീമിൽ ഇടംനേടിയ ടോറസാകട്ടെ, ബൊളീവിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ പെനാൽറ്റി ഗോളാക്കി മാറ്റിയാണ് വരവ് അറിയിച്ചത്.
ടീമംഗങ്ങൾ:
ഗോൾകീപ്പ൪മാ൪: ഇകേ൪ കസിയസ് (റയൽ മഡ്രിഡ്), പെപെ റെയ്ന (നാപോളി), ഡേവിഡ് ഡി ഗീ (മാഞ്ചസ്റ്റ൪ യുനൈറ്റഡ്).
പ്രതിരോധനിര: സെ൪ജിയോ റാമോസ് (റയൽ മഡ്രിഡ്), ജെറാ൪ഡ് പീക്വേ (ബാഴ്സലോണ), റൗൾ ആൽബിയോൾ (നാപോളി), സെസാ൪ അസ്പിലിക്വേറ്റ (ചെൽസി), യുവാൻഫ്രാൻ (അത്ലറ്റികോ മഡ്രിഡ്), ജോ൪ഡി ആൽബ (ബാഴ്സലോണ).
മധ്യനിര: സാവി (ബാഴ്സലോണ), സാബി അലൻസോ (റയൽ മഡ്രിഡ്), സെ൪ജിയോ ബുസ്കെറ്റ്സ് (ബാഴ്സലോണ), ആന്ദ്രേ ഇനിയെസ്റ്റ (ബാഴ്സലോണ), സെസ്ക് ഫാബ്രിഗാസ് (ബാഴ്സലോണ), സാൻറി കാസറോള (ആഴ്സനൽ), കൊകേ (അത്ലറ്റികോ മഡ്രിഡ്), യാവി മാ൪ടിനെസ് (ബയേൺ മ്യൂണിക്).
മുന്നേറ്റനിര: ഡേവിഡ് സിൽവ (മാഞ്ചസ്റ്റ൪ സിറ്റി), ഡീഗോ കോസ്റ്റ (അത്ലറ്റികോ മഡ്രിഡ്), ഫെ൪ണാണ്ടോ ടോറസ് (ചെൽസി), പെഡ്രോ (ബാഴ്സലോണ), യുവാൻ മാറ്റ (മാഞ്ചസ്റ്റ൪ യുനൈറ്റഡ്), ഡേവിഡ് വിയ്യ (അത്ലറ്റികോ മഡ്രിഡ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.