പാലക്കാട്: ഉത്തരേന്ത്യയിൽനിന്ന് സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളിലേക്ക് രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ എട്ടുപേരെ പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാ൪, ഝാ൪ഖണ്ഡ് എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് 450ഓളം കുട്ടികളെ കൊണ്ടുവന്നതിന് നാലു പേരെയും പശ്ചിമബംഗാളിൽനിന്ന് മലപ്പുറം വെട്ടത്തൂരിലെ യതീംഖാനയിലേക്ക് 123 കുട്ടികളെ കൊണ്ടുവന്നതിന് ബംഗാളികളായ നാലുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ബിഹാ൪ ഭഗൽപു൪ ജില്ലയിലെ നാഥ് നഗറിൽ അബ്ദുൽ ഹാത്തി അൻസാരി (32), മൗലാനാ ഫൈസുല്ല (26), ബാഖ ജില്ലയിലെ ചാപ്രി വില്ളേജുകാരനായ മുഹമ്മദ് ആലങ്കീ൪ (24), ഝാ൪ഖണ്ഡിലെ ഘൊഡ്ഡ ജില്ലക്കാരനായ മുഹമ്മദ് ബ്രിഷ് ആലം (31) എന്നിവരെയും പശ്ചിമബംഗാളിലെ മാൾഡ ജില്ലക്കാരായ അബൂബക്ക൪ (50), മൺസൂ൪ (42), ജാഹി൪ (56), ബക്ക൪ (49) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് നിരോധനിയമത്തിലെ 370(5) വകുപ്പ് പ്രകാരം രേഖയില്ലാതെയും രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചും കുട്ടികളെ കടത്തിക്കൊണ്ടുവന്നതാണ് കേസ്.
14 വ൪ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തിങ്കളാഴ്ച വൈകീട്ട് പാലക്കാട് ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബിഹാ൪, ഝാ൪ഖണ്ഡ് എന്നിവിടങ്ങളിൽനിന്ന് കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് പാറ്റ്ന എക്സ്പ്രസിൽ വന്നിറങ്ങിയ 466 കുട്ടികളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരോടൊപ്പം വന്ന നാലുപേരെയാണ് കേസിൽ പ്രതിചേ൪ത്തത്.
കോഴിക്കോട് മുക്കം മുസ്ലിം ഓ൪ഫനേജിലേക്കുള്ള കുട്ടികളെയാണ് തടഞ്ഞത്. ഞായറാഴ്ച ഗുവാഹത്തി-തിരുവനന്തപുരം എക്സ്പ്രസിലാണ് പശ്ചിമബംഗാളിൽനിന്ന് 123 കുട്ടികളുമായി മറ്റൊരു സംഘമത്തെിയത്. രാത്രി 9.30ന് ഒലവക്കോട് സ്റ്റേഷനിലത്തെിയ ഇവരെ റെയിൽവേ പൊലീസും സംരക്ഷണസേനയും ചേ൪ന്ന് തടഞ്ഞുവെക്കുകയായിരുന്നു.
മലപ്പുറം വെട്ടത്തൂ൪ അൻവാറുൽ കോംപ്ളക്സ് അനാഥ-അഗതി മന്ദിരത്തിലേക്കുള്ള കുട്ടികളാണ് തടയപ്പെട്ടത്. കഴിഞ്ഞ 23ന് യാത്ര തിരിച്ച ഇവരോടൊപ്പം അധ്യാപകരെന്ന് പരിചയപ്പെടുത്തിയ നാലുപേരും ഉണ്ടായിരുന്നു. ഇവരെയാണ് കേസിൽ പ്രതിചേ൪ത്തത്. 123 പേരും നാലിനും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ്.
50 കുട്ടികൾ ആധാ൪ കാ൪ഡും മറ്റുള്ളവ൪ വില്ളേജ് ഓഫിസ൪ സാക്ഷ്യപ്പെടുത്തിയ സ൪ട്ടിഫിക്കറ്റും പരിശോധനക്കായി റെയിൽവേ പൊലീസിന് കൈമാറി. രക്ഷിതാക്കളുടെ സമ്മതപത്രവും കാണിച്ചു. ഇവരിൽ 64 കുട്ടികൾക്ക് യതീംഖാനയുടെ തിരിച്ചറിയൽ രേഖകളുണ്ട്. ശേഷിച്ച 59 കുട്ടികൾ പുതുതായി ചേരാൻ എത്തിയതാണ്. ഞായറാഴ്ച ആ൪.പി.എഫിൻെറ മൊബിലിറ്റി ഹാളിൽ താമസിപ്പിച്ച ഇവരെ ജില്ലാ കലക്ടറുടെ നി൪ദേശപ്രകാരം തിങ്കളാഴ്ച രാവിലെ പാലക്കാട് ശിശുക്ഷേമ സമിതി (സി.ഡബ്ള്യൂ.സി) മുഖേന മലപ്പുറം സി.ഡബ്ള്യൂ.സിക്ക് കൈമാറി. മലപ്പുറം സി.ഡബ്ള്യൂ.സിയുടെ സിറ്റിങിനും തെളിവെടുപ്പിനും ശേഷമേ കുട്ടികളെ വെട്ടത്തൂരിലെ അനാഥശാലക്ക് വിട്ടുനൽകുന്നതു സംബന്ധിച്ച് തീരുമാനമാകൂ. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമീഷൻ എടുത്ത കേസിൽ മേയ് 31ന് പാലക്കാട്ട് സിറ്റിങ് നടത്തും. കോഴിക്കോട് ബാലമന്ദിരത്തിലേക്ക് മാറ്റിയ 152 കുട്ടികളെ സംബന്ധിച്ച രേഖ മുക്കം മുസ്ലിം ഓ൪ഫനേജ് രേഖകൾ കോഴിക്കോട് സി.ഡബ്ള്യൂ.സി മുമ്പാകെ ഹാജരാക്കി. ശേഷിച്ച 285 കുട്ടികളുടെ രേഖ പാലക്കാട് സി.ഡബ്ള്യൂ.സിയിൽ ചൊവ്വാഴ്ച സമ൪പ്പിക്കുമെന്ന് ഓ൪ഫനേജ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.