പൊന്നാനി: ഫിഷിങ് ഹാ൪ബ൪ നി൪മാണത്തിലെ അപാകത പരിശോധിക്കാനായി വിജിലൻസ് സംഘം പൊന്നാനിയിലത്തെി. 2011ൽ ഉദ്ഘാടനം ചെയ്ത ഫിഷിങ് ഹാ൪ബ൪ ഇപ്പോഴും പ്രവ൪ത്തനം തുടങ്ങിയിട്ടില്ല. ബോട്ടുകൾക്ക് അടുക്കാൻ കഴിയാത്തവിധം അശാസ്ത്രീയമായാണ് ഹാ൪ബ൪ നി൪മിച്ചതെന്നും നി൪മാണത്തിൽ അഴിമതി നടന്നെന്നുമുള്ള പരാതിയെ തുട൪ന്നാണ് വിജിലൻസ് പരിശോധനക്കത്തെിയത്.
പാതാറിലെ ഹാ൪ബ൪ എൻജിനീയറിങ് ഓഫിസിലത്തെിയ വിജിലൻസ് സംഘം നി൪മാണ പ്രവ൪ത്തനങ്ങൾ സംബന്ധിച്ചുള്ള മുഴുവൻ ഫയലുകളും പരിശോധനക്കായി കൊണ്ടുപോയി. കനം കുറഞ്ഞ കമ്പി ഉപയോഗിച്ചും ഉപ്പ് മണൽ ഉപയോഗിച്ചുമാണ് വാ൪ഫും ലേലപ്പുരയും നി൪മിച്ചതെന്ന പരാതി വിജിലൻസ് സംഘം പരിശോധിച്ചു. ഇത് നാലാം തവണയാണ് വിജിലൻസ് പരിശോധനക്കത്തെുന്നത്. 28 കോടി രൂപയോളം ചെലവഴിച്ചാണ് പൊന്നാനി ഫിഷിങ് ഹാ൪ബ൪ നി൪മിച്ചത്. ഇതിൽ വാ൪ഫിനും ലേലപ്പുരക്കും മാത്രം മൂന്ന് കോടി ചെലവഴിച്ചു. വാ൪ഫിൻെറ കാലുകൾ തുരുമ്പെടുത്തിരിക്കുകയാണെന്ന് വിജിലൻസ് കണ്ടത്തെി. കോൺക്രീറ്റ് അട൪ന്ന് കമ്പി പുറത്തേക്ക് കാണുന്ന വിധത്തിലാണ്. ചെറിയ ബോട്ടുകൾ വേലിയിറക്കത്തിൽ വാ൪ഫിനുള്ളിലേക്ക് പോവുന്ന സ്ഥിതിയാണ്.
ബോട്ടുകൾ ഹാ൪ബറിൽ അടുപ്പിച്ചാൽ കെട്ടാൻ ഉണ്ടാക്കിയ ഇരുമ്പ് കാലുകൾ പെട്ടെന്ന് അട൪ന്ന്പോവുന്ന സ്ഥിതിയിലാണ്. ലേലപ്പുരയുടെ മുകൾഭാഗത്തെ സിമൻറ് അട൪ന്നതും വിജിലൻസ് കണ്ടത്തെി. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വ൪ഷം കഴിഞ്ഞിട്ടും ഇതുകാരണം മത്സ്യബന്ധന ബോട്ടുകൾ ഹാ൪ബറിലേക്ക് അടുക്കുന്നില്ല. ബോട്ടുകളെല്ലാം പഴയപടി കടപ്പുറത്ത് തന്നെയാണ് അടുക്കുന്നത്. വിജിലൻസ് ചീഫ് എൻജിനീയ൪ കെ.ജി. പ്രതാഭ്രാജ്, ഡിവൈ.എസ്.പി മുഹമ്മദ് സലീം, സി.ഐ ഗംഗാധരൻ, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ എം. മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.