പൂവരണി പെണ്‍വാണിഭം: നാലും പതിനൊന്നും പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

ചങ്ങനാശേരി:  എട്ടാം ക്ളാസ് വിദ്യാ൪ഥിനി  മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട് എയ്ഡ്സും മഞ്ഞപ്പിത്തവും ബാധിച്ച് മരിച്ച കേസിൽ വ്യാഴാഴ്ച വിസ്തരിച്ച മൂന്ന്  സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.  രാമപുരത്ത് തൻെറ സഹോദരൻ വിറ്റ വീട്ടിലാണ് നാലാംപ്രതി മിനി എന്ന തങ്കമണിയും 11ാംപ്രതി ബിനോ അഗസ്റ്റിനും ഭാര്യാഭ൪ത്താക്കന്മാരെപ്പോലെ വാടകക്ക് താമസിച്ചതെന്ന് കേസിലെ 37ാം സാക്ഷി വെള്ളിലാപ്പള്ളി കദളിക്കാട്ടിൽ കുഞ്ഞുട്ടി മൊഴി നൽകി. നാലാംപ്രതിയെയും 11ാംപ്രതിയെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
 മരണപ്പെട്ട കുട്ടിയുടെ  മാതാപിതാക്കൾ തൻെറ തറവാട്ടിലെ പണിക്കാരായിരുന്നുവെന്നും മകൾ എയ്ഡ്സ് വന്ന് മരിച്ചതിന് ഉത്തരവാദിയായ ഒന്നാം പ്രതിക്കെതിരെ കേസ് കൊടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും കേസിലെ 36ാം സാക്ഷി ചേ൪പ്പുങ്കൽ കളത്തൂ൪ വീട്ടിൽ ഒൗസേപ്പച്ചൻ  മൊഴി നൽകി. താൻ പിറ്റേദിവസം അവരെ കോട്ടയം സാന്ത്വനം ട്രസ്റ്റിലെ ആനി ബാബുവിൻെറയടുത്ത് കൊണ്ടുപോയി. കേസ് കൊടുത്തത് അറിയാമെന്നും അദ്ദേഹം ബോധിപ്പിച്ചു.  ചങ്ങനാശേരിയിലുള്ള ജോമിയുടെ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ  മാതാപിതാക്കൾ പറഞ്ഞതായും  ഒൗസേപ്പച്ചൻ കോടതിയിൽ മൊഴി നൽകി.
ഒന്നാംപ്രതി ലിസി തൻെറ ഫാക്ടറിയിലെ ജോലിക്കാരിയായിരുന്നുവെന്നും ഫാക്ടറിക്ക് സമീപമാണ് താമസിച്ചിരുന്നതെന്നും ഇവരുടെ വീട്ടിൽനിന്ന് മരണപ്പെട്ട കുട്ടി സ്കൂളിൽ പോകുന്നത് കണ്ടിട്ടുണ്ടെന്നും  കേസിലെ 26ാം സാക്ഷി അയ൪കുന്നം അപ്പൻചേരിൽ തോമസ് ജോസഫ് കോട്ടയം ജില്ലാ ജഡ്ജി പി.കെ. ലക്ഷ്മണൻ മുമ്പാകെ മൊഴി നൽകി. പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോട്ടോകൾ കണ്ട് മരണപ്പെട്ട രാജിമോളെ സാക്ഷി തിരിച്ചറിഞ്ഞു.

കേസിൻെറ സാക്ഷി വിസ്താരം വെള്ളിയാഴ്ചയും തുടരും.പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ളിക്  പ്രോസിക്യൂട്ട൪ റോയിസ് ചിറയിൽ പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സുരേഷ് ബാബു തോമസ്, ബോബൻ ടി. തെക്കേൽ, സി.എസ്. അജയൻ, റോയി ജോസ്, കാ൪ജറ്റ്, കെ.വിനോദ്, രാജു എബ്രഹാം എന്നിവ൪ ഹാജരായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.