ദുബൈ വാഹനാപകടം: മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പൂക്കോട്ടുംപാടം: ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പൂക്കോട്ടുംപാടം സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലത്തെിക്കും. പൊട്ടിക്കല്ല് കുഴിക്കാട്ട് കുണ്ടിൽ മുജീബിൻെറ (32) മൃതദേഹമാണ് വ്യാഴാഴ്ച  രാവിലെ ഒമ്പതോടെ വീട്ടിലത്തെിക്കുക. ദുബൈയിലെ സ്വകാര്യ കമ്പനിയിലെ ടെക്നീഷ്യനായിരുന്ന മുജീബ് ഞായറാഴ് ച പുല൪ച്ചെ 4.30നാണ് അപകടത്തിൽപ്പെട്ടത്. ബ൪ ദുബൈയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിക്കുകയായിരുന്നു. ദുബൈ നിലമ്പൂ൪ പ്രവാസി അസോസിയേഷൻ ഭാരവാഹിയായ അല്ലിപ്ര ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.