ചേളാരി ഐ.ഒ.സിയില്‍ മെല്ളെപ്പോക്ക് സമരം

വള്ളിക്കുന്ന്: ചേളാരി ഐ.ഒ.സി പ്ളാൻറിലെ കയറ്റിറക്ക്  തൊഴിലാളികൾ ബുധനാഴ്ച മെല്ളെപ്പോക്ക് സമരം നടത്തി. സേവന-വേതന വ൪ധന സംബന്ധിച്ച് ചൊവ്വാഴ്ച അസി. ലേബ൪ കമീഷണറുടെ സാന്നിധ്യത്തിൽ കോഴിക്കോട്ട് നടത്തിയ ച൪ച്ചയിൽ തീരുമാനമാവാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയത്.  തൊഴിലാളികൾ ഉന്നയിച്ച ആവശ്യം ച൪ച്ചയിൽ കരാറുകാരൻ അംഗീകരിച്ചില്ളെന്നാണ് തൊഴിലാളികൾ പറയുന്നത്.
ബുധനാഴ്ച ഉച്ചക്ക് മുമ്പുള്ള ഒന്നാമത്തെ ഷിഫ്റ്റിൽ 20 ലോഡ് സിലിണ്ടറുകളാണ് കയറ്റി അയച്ചത്. ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ ഷിഫ്റ്റിലും മെല്ളെപ്പോക്ക് സമരം ആവ൪ത്തിച്ചു. ഇതിൽ ആറ് മണിക്കൂറിൽ 12 ലോഡ് സിലിണ്ടറുകൾ കയറ്റി അയച്ചു. 60 ലോഡ് സിലിണ്ടറുകൾ കയറ്റി അയക്കേണ്ട സ്ഥാനത്താണിത്.
ചൊവ്വാഴ്ച നടന്ന ച൪ച്ചയിൽ എസ്.ടി.യു, ഐ.എൻ.ടി.യു.സി, ഐ.ഒ.സി.യു എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ടി ലത്തീഫ്, കെ. ഹനീഫ, മധുസൂദനൻ, സുരേഷ്, സെയ്തലവി, രാജീവ് എന്നിവ൪  പങ്കെടുത്തിരുന്നു. ശമ്പള വ൪ധന ആവശ്യം പരിഗണിക്കാതെ തൊഴിലാളികളെ സമരമുഖത്തേക്ക് എത്തിക്കുന്നതിനുള്ള ഒരുക്കമാണ് കരാറുകാരൻ നടത്തുന്നതെന്ന് എസ്.ടി.യു പ്ളാൻറ് ഏരിയ കമ്മിറ്റി ആരോപിച്ചു. 2013 ഫെബ്രുവരിയിൽ പുതിയ കരാറുകാരൻ വന്ന ശേഷം  ബോണസ് ഉൾപ്പടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
ആദ്യ ഷിഫ്റ്റിൽ 20 ലോഡ് വ൪ക്ക് ലോഡായി നിജപ്പെടുത്തുകയും അതിന് 14,000 രൂപ അടിസ്ഥാന ശമ്പളമായി തീ൪പ്പാക്കുകയും ചെയ്യണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. 20 ലോഡിന് ശേഷം കയറ്റിപ്പോകുന്ന ഓരോ സിലിണ്ടറുകൾക്കും 1.25 രൂപ ലഭിക്കണമെന്നും  ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 14 മാസത്തെ ശമ്പള വ൪ധനയിലേക്ക് അഡ്വാൻസ് നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ളെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.