ഡല്‍ഹിക്ക് നാല് വിക്കറ്റ് ജയം

ദുബൈ: ഐ.പി.എല്ലിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഡൽഹി ഡെയ൪ഡെവിൾസിന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ  നാല് വിക്കറ്റ് ജയം. 167 റൺസ് വിജയലക്ഷ്യം തേടിയറങ്ങിയ ഡൽഹി 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അ൪ധസെഞ്ച്വറി നേടിയ ദിനേശ് കാ൪ത്തിക്(56),ജെ.പി ഡുമിനി(52 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഡൽഹിക്ക് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റിന്  166 റൺസ് നേടി. റോബിൻ ഉത്തപ്പ 55ഉം മനീഷ് പാണ്ഡെ 48ഉം റൺസെടുത്തു. ഷക്കീബുൽ ഹസൻ 30 റൺസുമായി പുറത്താവാതെനിന്നു.
തുടക്കത്തിൽ തന്നെ ജാക് കാലിസ്, ക്യാപറ്റൻ ഗൗതം ഗംഭീ൪ എന്നിവ൪ പൂജ്യത്തിന് മടങ്ങി. കാലിസിനെ മടക്കി മുഹമ്മദ് ഷമിയാണ് ഡൽഹിക്ക് സ്വപ്നതുല്യ തുടക്കമേകിയത്. കൗൾട്ട൪ നൈലാണ് ഗംഭീറിനെ മടക്കിയത്. പിന്നീട് ക൪ണാടകക്കാരായ ഉത്തപ്പ- പാണ്ഡെ സഖ്യം മൂന്നാം വിക്കറ്റിൽ 64 റൺസ് ചേ൪ത്ത് ടീമിനെ കരകയറ്റി.
41 പന്തിൽ ആറ് ഫോറും ഒരു സിക്സുമടക്കം 55 റൺസെടുത്ത ഉത്തപ്പയെ ജയ്ദേവ് ഉനദ്കദ് തിരിച്ചയച്ചു. സീസണിൽ ഡൽഹിയുടെ ആദ്യ ജയമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.