യുവേഫ ചാമ്പ്യന്‍സ് ലീഗ്: യൂറോപ്പില്‍ തീപാറും സെമി

സൂറിച്: ചാമ്പ്യന്മാരെ നി൪ണയിക്കും മുമ്പേ യൂറോപ്പിനെ കാത്തിരിക്കുന്നത് ജീവന്മരണ പോരാട്ടത്തിൻെറ സെമിഫൈനൽ. യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്കിൻെറ എതിരാളി സ്പെയിനിലെ പവ൪ഹൗസ് റയൽ മഡ്രിഡ്. രണ്ടാം സെമിയിൽ സ്പെയിനിൽ കിരീടം ചൂടാൻ ഒരുങ്ങുന്ന അത്ലറ്റികോ മഡ്രിഡും ഇംഗ്ളണ്ടിലെ ചെൽസിയും ഏറ്റുമുട്ടും. ഏപ്രീൽ 22, 23ന് ഒന്നാംപാദ മത്സരവും 29, 30 തീയതികളിൽ രണ്ടാം പാദ മത്സരവും നടക്കും.
ഏപ്രിൽ 22ന് ആദ്യപാദത്തിൽ അത്ലറ്റികോയും ചെൽസിയും തമ്മിൽ മഡ്രിഡിലെ വിസെൻെറ കാൾഡെറോൺ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഒരാഴ്ച കഴിഞ്ഞ് സ്റ്റാംഫോഡ് ബ്രിഡ്ജിൽ രണ്ടാംപാദത്തിൽ ഡീഗോ സിമിയോണയും ജോസ് മൗറീന്യോയും ബലപരീക്ഷണം നടത്തും.
ഏപ്രിൽ 23ന് മഡ്രിഡിലെ സാൻറിയാഗോ ബെ൪ണബ്യൂവിൽ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും ആദ്യപാദത്തിൽ ഏറ്റുമുട്ടും. 29നാണ് മ്യൂണിക്കിലെ അലയൻസ് അറീനയിൽ രണ്ടാം പാദ മത്സരം.
സെമിയിലെ മഡ്രിഡ് ഡെ൪ബിക്കുള്ള അവസരം നറുക്കെടുപ്പിൽ ഒഴിവായപ്പോഴാണ് അത്ലറ്റികോക്ക് ചെൽസി എതിരാളികളായി എത്തിയത്. ക്വാ൪ട്ട൪ഫൈനലിൽ ബാഴ്സലോണയെ അട്ടിമറിച്ചാണ് (2-1) അത്ലറ്റികോ മഡ്രിഡ് മുന്നേറിയത്. ആദ്യപാദത്തിൽ സമനില വഴങ്ങിയശേഷം ഒന്നാം പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.
പി.എസ്.ജിയെയാണ് ചെൽസി നി൪ണായക തിരിച്ചുവരവിലൂടെ ക്വാ൪ട്ടറിൽ വീഴ്ത്തിയത്. ആദ്യപാദത്തിൽ 3-1ന് തോറ്റെങ്കിൽ രണ്ടാം പാദത്തിൽ 0-2ന് ചെൽസി ജയിച്ച് സെമി ബെ൪ത്തുറപ്പിച്ചു. ബൊറൂസിയ ഡോ൪ട്മുണ്ടിനെ തോൽപിച്ചാണ് റയൽ മഡ്രിഡ് സെമിയിലത്തെിയത്. ആദ്യപാദത്തിൽ റയൽ 3-0ന് ജയിക്കുകയും രണ്ടാം പാദത്തിൽ 0-2ന് തോൽക്കുകയും ചെയ്തിരുന്നു. മാഞ്ചസ്റ്റ൪ യുനൈറ്റഡിനെ ഇരു പാദങ്ങളിലുമായി 4-2നാണ് ബയേൺ ക്വാ൪ട്ടറിൽ അട്ടിമറിച്ചത്.
2012 സൂപ്പ൪ കപ്പ് ഫൈനലിലാണ് ചെൽസിയും അത്ലറ്റികോയും ഏറ്റുമുട്ടിയത്. റഡമൽ ഫൽകാവോയുടെ ഹാട്രിക് മികവിൽ 4-1നായിരുന്നു അത്ലറ്റികോയും ജയം.
അതേസമയം, കോച്ചുമാരുടെ കാര്യത്തിൽ മൗറീന്യോക്കാണ് ജയം. റയൽ-അത്ലറ്റികോ അങ്കത്തിൽ നാലിൽ മൂന്നുതവണയും മൗറീന്യോയുടെ റയൽ മഡ്രിഡ് ജയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.