സ്പാനിഷ് തിരിച്ചുവരവ്

ലണ്ടൻ: യൂറോപ ലീഗ് ഫുട്ബാൾ ആദ്യസെമിയിൽ സ്പാനിഷ് ക്ളബുകളായ സെവിയ്യയും വലൻസിയയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പോ൪ചുഗലിൻെറ ബെൻഫിക ഇറ്റലിയുടെ യുവൻറസിനെ നേരിടും. ഏപ്രിൽ 24നും മേയ് ഒന്നിനുമായാണ് ഒന്നും രണ്ടും പാദ മത്സരങ്ങൾ.
കഴിഞ്ഞ ദിവസം നടന്ന ക്വാ൪ട്ട൪ ഫൈനൽ രണ്ടാംപാദ മത്സരങ്ങളിലെ തക൪പ്പൻ ജയവുമായാണ് ടീമുകൾ സെമിയിലേക്ക് കുതിച്ചത്. ആദ്യ പാദത്തിൽ സ്വിറ്റ്സ൪ലൻഡിൻെറ എഫ്.സി ബാസലിനോട് 0-3ന് തോറ്റ വലൻസിയ സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ ഉജ്ജ്വല തിരിച്ചുവരവുമായി അഞ്ച് ഗോളുകൾ     തിരിച്ചടിച്ചാണ് മത്സരം സ്വന്തമാക്കിയത്. കളിയുടെ മുഴുസമയത്തിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ഒപ്പത്തിനൊപ്പമത്തെിയ വലൻസിയ രണ്ട് ഗോളുകൾ അധിക സമയത്തുകൂടി സ്കോ൪ ചെയ്താണ് സെമി ബെ൪ത്ത് നേടിയത്. ഹാട്രിക് ഗോളുമായി സ്പാനിഷ് താരം പാൽകോ അൽകാസ൪ വലൻസിയയുടെ അവിശ്വസനീയ തിരിച്ചുവരവിന് കപ്പിത്താനായി മാറി.
മുൻ ചാമ്പ്യന്മാരായ പോ൪ടോയെ തോൽപിച്ചാണ് സെവിയ്യ സെമിയിൽ കടന്നത്. ആദ്യ പാദത്തിൽ 0-1ന് തോറ്റവ൪, സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ 4-1ൻെറ തക൪പ്പൻ ജയം നേടി തിരിച്ചത്തെി. 10 പേരുമായി കളിച്ചാണ് സെവിയ്യ മിന്നുന്ന ജയം നേടിയത്.
ഫ്രഞ്ച് ടീമായ ഒളിമ്പിക് ലിയോണിനെ 2-1ന് തോൽപിച്ച് യുവൻറസും സെമി ബെ൪ത്ത് നേടി. ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ചവ൪ ഇരു പാദങ്ങളിലുമായി 3-1ൻെറ ലീഡ് നേടി. ബെൻഫിക നെത൪ലൻഡ്സിൻെറ എ.ഇസഡ്. അൽകമറിനെയാണ് തോൽപിച്ചത്. ആദ്യ പാദത്തിൽ 1-0ത്തിനും രണ്ടാം പാദത്തിൽ 2-0ത്തിനുമായിരുന്നു ജയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.