സിംഗപ്പൂര്‍ ഓപണ്‍: സിന്ധു പുറത്ത് ശ്രീകാന്ത് സെമിയില്‍

സിംഗപ്പൂ൪: സിംഗപ്പൂ൪ ഓപൺ സൂപ്പ൪ സീരീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ താരോദയം ശ്രീകാന്ത് സെമിയിൽ പ്രവേശിച്ചു.
പുരുഷ സിംഗ്ൾസിൽ ശ്രീകാന്ത് ലോക 14ാം റാങ്കുകാരൻ ഹോങ്കോങ്ങിൻെറ ഹുൻ യുവിനെ മൂന്നു സെറ്റു പോരാട്ടത്തിൽ അട്ടിമറിച്ചാണ് സെമി യോഗ്യത നേടിയത്. സ്കോ൪: 17-21, 21-14, 21-19.
അതേസമയം, മുൻനിര വനിതാ താരം പി.വി. സിന്ധു ക്വാ൪ട്ടറിൽ പുറത്തായി. ചൈനയുടെ രണ്ടാം സീഡ് യിഹാൻ വാങ് ആണ് സിന്ധുവിനെ തോൽപിച്ചത്. സ്കോ൪: 21-19, 21-15. പുരുഷ സിംഗ്ൾസിൽ സായ് പ്രനീതും ക്വാ൪ട്ടറിൽ ഇടറിവീണു. ചൈനയുടെ ഡു പെൻഗ്യൂ ആണ് 39 മിനിറ്റ് മാത്രം നീണ്ട കളിയിൽ ജയിച്ചുകയറിയത്.
ഇന്ത്യയുടെ ടോപ് സീഡ് സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ തന്നെ ടൂ൪ണമെൻറിൽനിന്ന് പുറത്തായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.