പ്രതിയെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ബാലികയുടെ മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

കോയമ്പത്തൂ൪: മലയാളി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുപ്പൂ൪ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടു.
വിധി കേട്ടയുടൻ ബാലികയുടെ മാതാവ് കോടതിവളപ്പിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതി രക്ഷപ്പെട്ടതായി  ആരോപിച്ച്  കൊല്ലം പത്തനാപുരം സ്വദേശിനിയാണ്  ആത്മഹത്യക്ക് ശ്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. ഇവരെ തിരുപ്പൂ൪ ജില്ലാ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി കടലൂ൪ കാട്ടുമാന്നാ൪ കോവിൽ കണ്ണനെയാണ് (23) കോടതി വിട്ടയച്ചത്.    2013 ഏപ്രിൽ 12നായിരുന്നു സംഭവം.  
തിരുപ്പൂ൪ ബോയംപാളയം ഗണപതിനഗറിലെ വാടകവീട്ടിൽ  വെച്ചാണ് എട്ടുവയസുകാരിയെ അയൽവാസിയായ കണ്ണൻ  പീഡനത്തിനിരയാക്കിയത്. അമ്മയുടെയും കുട്ടിയുടെയും പുനരധിവാസത്തിന് നടപടി സ്വീകരിക്കുമെന്ന് കേരള- തമിഴ്നാട് സ൪ക്കാറുകൾ വാഗ്ദാനം നൽകിയിരുന്നെങ്കിലും തുട൪നടപടികൾ ഉണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.