പ്രഫ. ജോസഫിനെ തിരിച്ചെടുത്തത് മാനുഷിക പരിഗണനയില്‍ – കോതമംഗലം രൂപത

കോതമംഗലം: പ്രഫ. ടി.ജെ. ജോസഫിന് കോളജിൽ പുന$പ്രവേശം നൽകിയത്  മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന്  കോതമംഗലം രൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ് ആലപ്പാട്ട്. ടി.ജെ. ജോസഫിനെ സ൪വീസിൽനിന്ന് നീക്കിയ നടപടിയും ജീവിതത്തിലുണ്ടായ ദുര്യോഗങ്ങളും പൊതുസമൂഹത്തിൽ ച൪ച്ചയാവുകയും സോഷ്യൽ മീഡിയയിൽ  രൂക്ഷമായ രീതിയിൽ വിമ൪ശം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ്  രൂപതയുടെ വിശദീകരണം. ഏതെങ്കിലും മതവിഭാഗത്തോട് വിവേചനം പുല൪ത്തുന്ന സമീപനം സഭ സ്ഥാപനത്തിൽ നിന്ന് ഉണ്ടായി എന്ന ആരോപണം വളരെ വേദനയുണ്ടാക്കി. കോളജിലെ 60 ശതമാനത്തിലധികം വരുന്ന ക്രൈസ്തവേതര വിഭാഗങ്ങളായ വിദ്യാ൪ഥികളുടെ രക്ഷിതാക്കൾക്ക് സുരക്ഷിതത്വ ബോധവും ആത്മാഭിമാനവും പക൪ന്നുനൽകാൻ  മാനേജ്മെൻറ് ബാധ്യസ്ഥമായിരുന്നു.  അതിൻെറ അടിസ്ഥാനത്തിൽ അന്വേഷണ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.