മതമാഫിയ പ്രവര്‍ത്തനം ഹിന്ദുസംസ്കാരത്തിനു വിരുദ്ധം –ടി.ആര്‍. സോമശേഖരന്‍

കോട്ടയം: ഡി.സി ഹെറിറ്റേജ് ബുക്ഷോപ്പിലും രവി ഡി.സിയുടെ വീട്ടിലും സാമൂഹികവിരുദ്ധ൪ നടത്തിയ അക്രമത്തെ ആ൪.എസ്.എസ് ബൗദ്ധിക് ശിക്ഷൺ പ്രമുഖും കേസരി വാരികയുടെ മുൻ പത്രാധിപരുമായ ടി.ആ൪. സോമശേഖരൻ അപലപിച്ചു. അമൃതാനന്ദമയീ മഠത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് അന്തേവാസിയായിരുന്ന ഗെയ്ൽ ട്രെഡ്വെൽ എഴുതിയ പുസ്തകത്തെ ആസ്പദമാക്കി നടത്തിയ അഭിമുഖം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിൻെറ പേരിൽ ചില സാമൂഹികവിരുദ്ധ൪ നടത്തിയ അക്രമം അപലപനീയമാണ്. ഇതു ചെയ്തത് ആ൪.എസ്.എസ് അല്ളെന്ന് താൻ കരുതുന്നു. പുസ്തകം വലിച്ചുകീറി പുസ്തക ഷെൽഫുകൾ തള്ളിയിടാൻ ശ്രമിച്ചതും സംഘത്തിൻേറതെന്നു കരുതുന്ന കൊടി ബുക് ഷോപ്പിൽ ഇട്ടു പോയതും നികൃഷ്ടമായ കുറ്റമാണ്. മാത്രമല്ല കൊടി ഉപേക്ഷിക്കുന്നത് സംഘത്തോടു കാട്ടുന്ന അനാദരവിൻെറ മുഖ്യലക്ഷണമാണ്. ആൾദൈവങ്ങളും മഠങ്ങളുമടങ്ങുന്ന മതമാഫിയകളുടെ പ്രവ൪ത്തനങ്ങൾ ഹിന്ദുസംസ്കാരത്തിനു വിരുദ്ധമാണ്. അവയെ പരസ്യമായി അനുകൂലിക്കുന്നതും തെറ്റായ നടപടിയാണ്. മാതാ അമൃതാനന്ദമയീ മഠത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുകയാണ് വേണ്ടത്. ആരോപണമുന്നയിച്ചവ൪ക്കും അത് പ്രസിദ്ധീകരിച്ചവ൪ക്കും എതിരെ നടത്തുന്ന എതി൪പ്രവ൪ത്തനങ്ങൾ ഹിന്ദുവിരുദ്ധമാണ്.
അത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. സംഘത്തിൻെറ പേരിൽ മറ്റു വല്ലവരുമാണ് അതു ചെയ്യുന്നതെങ്കിൽ അന്വേഷിക്കാനും നടപടികളെടുക്കാനും സംഘത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.