മയാമി ഓപണ്‍: സെറീനക്ക് ഏഴാം കിരീടം

വാഷിങ്ടൺ: പിറന്ന മണ്ണിൽ കളിക്കുന്നതിൻെറ ആനുകൂല്യവുമായി ഇറങ്ങിയ സെറീന വില്യംസിന് മയാമി ഓപണിൽ ചരിത്രവിജയം. ലോക രണ്ടാം നമ്പ൪ താരം ചൈനയുടെ ലി നായെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തക൪ത്താണ് യു.എസ് താരം ഏഴാം തവണയും കിരീടത്തിൽ മുത്തമിട്ടത്. സ്കോ൪: 7-5, 6-1. സ്വന്തം വീടിനരികെയുള്ള ഗ്രാൻഡൺ പാ൪ക്കിലെ ടെന്നിസ് സെൻററിൽ നടന്ന പോരാട്ടത്തിൽ ലി നാ തുടരെ പോയൻറുകൾ നേടി ആദ്യ സെറ്റ് നേടുമെന്ന് തോന്നിച്ചെങ്കിലും  ഉജ്ജ്വലമായി തിരിച്ചുവന്നാണ് രണ്ടു മണിക്കൂറിലേറെ നീണ്ട മത്സരവും വിജയിക്കുള്ള 7,87,000 ഡോളറും സ്വന്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.