കോയമ്പത്തൂ൪: മലയാളി ബാലിക പീഡനത്തിനിരയായ കേസിൻെറ അന്വേഷണം കോഴിക്കോട് പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറി. 2012 നവംബറിലായിരുന്നു സംഭവം. പത്താംക്ളാസ് പഠനം പൂ൪ത്തിയാക്കിയ കോഴിക്കോട് സ്വദേശിനിയായ 16കാരിയെ കോഴിക്കോട് ചേവായൂ൪ സ്വദേശി അസ്മാബി (39), നെടുമ്പാശേരി സ്വദേശി സിന്ധു എന്ന ഷൈമി (35) എന്നിവ൪ ചേ൪ന്ന് കോയമ്പത്തൂ൪ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്ന് പോത്തന്നൂരിൽ താമസിക്കുന്ന മലയാളിയായ ജെസിക്ക് വിൽക്കുകയായിരുന്നു. പ്രതിഫലമായി ജെസി പണവും നൽകി. പിന്നീട് ജെസിയുടെ കോയമ്പത്തൂ൪ പോത്തന്നൂ൪ സായിനഗറിലെ വാടകവീട്ടിൽവെച്ച് പെൺകുട്ടിയെ പല൪ക്കായി കൈമാറി. 15ഓളം പേ൪ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്.
ജെസിയുടെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ബാലിക കോഴിക്കോട് ചേവായൂ൪ പൊലീസിൽ പരാതി നൽകി. തുട൪ന്ന് 2012 ഡിസംബ൪ നാലിന് അസ്മാബിയെയും ഡിസംബ൪ 12ന് സിന്ധുവിനെയും അറസ്റ്റ് ചെയ്തു. പ്രത്യേക പൊലീസ് സംഘം കോയമ്പത്തൂ൪ പൊലീസിൻെറ സഹായത്തോടെ ജെസിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും മുങ്ങി. വ്യാഴാഴ്ചയാണ് ചേവായൂ൪ പൊലീസ് കേസ് ഡയറിയും മറ്റ് രേഖകളും പോത്തന്നൂ൪ പൊലീസിന് കൈമാറിയത്. സംഭവം നടന്നത് പോത്തന്നൂ൪ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് നടപടി. പോത്തന്നൂ൪ ഈസ്റ്റ് ഇൻസ്പെക്ട൪ ടി. കലയരശിയാണ് അന്വേഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.