തിരുവനന്തപുരം: ശശിതരൂരിൻെറ ‘ദ ഗ്രേറ്റ് ഇന്ത്യൻ നോവൽ’ എന്ന പുസ്തകത്തിനെതിരെ ഇടതുപക്ഷ മഹിളാസംഘടനകൾ. ഇന്ത്യൻ സ്ത്രീകൾ സ്വഛന്ദ വിഹാരിണികളും അസാന്മാ൪ഗികളുമാണെന്നാണ് തരൂരിൻെറ കണ്ടുപിടുത്തമെന്ന് മഹിളാ സംഘം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
ബഹുഭാര്യത്വത്തെയും ബഹുഭ൪തൃത്വത്തെയും വ്യഭിചാരത്തെയും സാധൂകരിക്കാൻ ഇവിടത്തെ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ച അദ്ദേഹം മാപ്പുപറയണം.
ഭാരവാഹികളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, എസ്. പുഷ്പലത, എം.ജി ബീനാംബിക,പി. ബീന എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.