മെസ്സിക്ക് റെക്കോഡ് പ്രതിഫലം നല്‍കും –ബാഴ്സലോണ

ബാഴ്സലോണ: ലോകഫുട്ബാളിൽ കൂടുതൽ കാശു വാങ്ങുന്ന ഫുട്ബാളറെന്ന പട്ടം വൈകാതെ ലയണൽ മെസ്സിയെ തേടിയത്തെും. ബാഴ്സലോണ പ്രസിഡൻറ് ജോസപ് ബ൪തോമിയോയാണ് മെസ്സിയെ ലോകറെക്കോഡ് തുക ശമ്പളമായി നിശ്ചയിച്ച് പുതിയ കരാറിലൊപ്പിടുമെന്ന് പ്രഖ്യാപിച്ചത്. 2018 വരെ മെസ്സിയുമായുള്ള കരാ൪ നിലനിൽക്കെയാണ് താരത്തെ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാക്കാൻ ക്ളബ് അധികൃത൪ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച് മെസ്സിയുടെ പിതാവും പ്രിൻസിപ്പൽ ഏജൻറുമായ ജോ൪ജ് ഹൊറാസിയോ മെസ്സിയുമായി ക്ളബ് അധികൃതരുടെ ച൪ച്ച പുരോഗമിക്കുകയാണ്.
അഞ്ചുവ൪ഷത്തേക്ക് റയൽ മഡ്രിഡുമായി കരാ൪ പുതുക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. 17 ദശലക്ഷം യൂറോയാണ് റൊണാൾഡോയുടെ പ്രതിവ൪ഷ ശമ്പളം. മെസ്സിക്ക് പ്രതിവ൪ഷം 13 ദശലക്ഷം യൂറോയാണ് ബാഴ്സലോണ നൽകുന്നത്.
അടുത്ത സീസണിലെ ട്രാൻസ്ഫ൪ വിപണിയിൽ 12 കോടി യൂറോ വരെ മുടക്കാൻ ക്ളബിന് അനുമതി നൽകിയതായി പ്രസിഡൻറ് അറിയിച്ചു. ഗോൾകീപ്പ൪ വിക്ട൪ വാൽഡസും സെൻറ൪ ബാക്ക് കാ൪ലസ് പുയോളും പടിയിറങ്ങുന്നതോടെ തുല്യരായ പകരക്കാരെ കണ്ടത്തൊലാണ് ക്ളബിൻെറ ആദ്യ പരിഗണന. ഗോൾകീപ്പറായി ബൊറൂസിയ മൊൻചെൻഗ്ളാഡ്ബാഷിൻെറ മാ൪ക് ആന്ദ്രെ സ്റ്റീഗനെ ടീമിലത്തെിക്കാനാണ് ശ്രമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.