കാസ൪കോട്: രക്തം നൽകൂ, ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണൂ൪ നടത്തുന്ന 600 കിലോമീറ്റ൪ മാരത്തൺ കാസ൪കോട് നിന്ന് ആരംഭിച്ചു. വിദ്യാനഗറിലെ കാസ൪കോട് ഗവ. കോളജ് അങ്കണത്തിൽ പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യം മുൻനി൪ത്തിയുള്ള ഈ സംരംഭത്തിൽ താനും പങ്കാളിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് സാക്ഷ്യംവഹിക്കാൻ വൻ ജനാവലി എത്തിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.പി. ശ്യാമളാദേവി, ജില്ലാ കലക്ട൪ പി.എസ്. മുഹമ്മദ് സഗീ൪, നഗരസഭാ വൈസ് ചെയ൪പേഴ്സൻ താഹിറ സത്താ൪, റെഡ്ക്രോസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. സുനിൽ കുര്യൻ, ജില്ലാ സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് അച്യുതൻ മാസ്റ്റ൪, കോളജ് പ്രിൻസിപ്പൽ ഇൻചാ൪ജ് പ്രഫ. എ. ശ്രീനാഥ്, യൂനിയൻ ചെയ൪മാൻ സയ്യിദ് താഹ, ചെമ്മണൂ൪ ചാരിറ്റബിൾ ട്രസ്റ്റ് പി.ആ൪.ഒ ആയ നടൻ വി.കെ. ശ്രീരാമൻ, പി.കെ.എസ്. രാജൻ എന്നിവ൪ സംസാരിച്ചു.
കാസ൪കോട് ഗവ. കോളജിലെ 850 കുട്ടികൾ രക്തദാനത്തിനുള്ള സമ്മതപത്രം കൈമാറി.ബോബി ഫ്രണ്ട്സ് ബ്ളഡ് ബാങ്ക് എന്ന പേരിൽ ആവശ്യക്കാ൪ക്ക് 24 മണിക്കൂറും രക്തം ലഭ്യമാകുന്ന സംവിധാനം സൃഷ്ടിക്കുകയാണ് മാരത്തണിൻെറ ലക്ഷ്യം. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മരുന്നു ലഭ്യമാക്കാൻ മെഡിക്കൽ ഷോപ്പും ഭക്ഷണവിതരണത്തിനുള്ള സംവിധാനവും ഒരുക്കും.
ക്ളബുകളും സന്നദ്ധ സംഘടനകളും ഉൾപ്പെടെ നിരവധിപേ൪ മാരത്തണിൽ പങ്കെടുത്തു. ചെ൪ക്കള, ചട്ടഞ്ചാൽ, പൊയിനാച്ചി, കുണിയ, പെരിയ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ആപ്പിൾ കമ്പനിയുടെ ഐപോഡ് സെൻസ൪ ചിപ് ഘടിപ്പിച്ച നൈക് കമ്പനിയുടെ ഷൂസ് ധരിച്ചാണ് ബോബി ചെമ്മണൂ൪ ഓടുന്നത്. ഓടുന്ന ദൂരം കൃത്യമായി ചിപ്പിൽ റെക്കോഡ് ചെയ്യപ്പെടും. ദിവസം ശരാശരി 25-30 കിലോമീറ്റാണ് ഓടുക. മാരത്തണിനൊപ്പം ബോബി ഫ്രണ്ട്സ് ബ്ളഡ് ബാങ്കിൽ രജിസ്റ്റ൪ ചെയ്യാനുള്ള മൊബൈൽ രജിസ്ട്രേഷൻ കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. ഒരുമാസം തുടരുന്ന മാരത്തൺ തിരുവനന്തപുരത്ത് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.