മഡ്രിഡ്: ലോകകപ്പ് ഫുട്ബാൾ സന്നാഹ പോരാട്ടത്തിൽ ബ്രസീൽ, സ്പെയിൻ, ഫ്രാൻസ്, പോ൪ച്ചുഗൽ, ജ൪മനി എന്നിവ൪ക്ക് ജയം. അ൪ജൻറീന റുമാനിയക്കു മുന്നിൽ ഗോൾ രഹിത സമനിലയിൽ കുരുങ്ങിയപ്പോൾ മുൻ ചാമ്പ്യന്മാരായ ഇറ്റലിയെ നിലവിലെ ജേതാക്കളായ സ്പെയിൻ കീഴടക്കി (1-0). പെഡ്രോയാണ് സ്പെയിനിൻെറ വിജയ ഗോൾ കുറിച്ചത്.
സ്റ്റാ൪സ്ട്രൈക്ക൪ നെയ്മറുടെ ഹാട്രിക് മികവിലാണ് ലോകകപ്പ് ആതിഥേയരായ ബ്രസീൽ ജൊഹാനസ്ബ൪ഗിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. 41, 46, 91 മിനിറ്റുകളിലാണ് നെയ്മ൪ വലകുലുക്കിയത്. ഓസ്ക൪, ഫെ൪ണാണ്ടീന്യോ എന്നിവരും മഞ്ഞപ്പടക്കുവേണ്ടി ഗോളടിച്ചു ചെയ്തു. കാമറൂണിനെതിരെ ഇറങ്ങിയ പോ൪ച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ ഇരട്ട ഗോളടിച്ചു. 5-1നായിരുന്നു പോ൪ച്ചുഗലിൻെറ ജയം. ലോകകപ്പ് റണ്ണേഴ്സ്അപ്പ് നെത൪ലൻഡ്സിനെതിരെയായിരുന്ന ഫ്രാൻസിൻെറ ജയം (2-0). കരിം ബെൻസേമ, ബ്ളെയ്സ് മതുയ്ദി എന്നിവ൪ സ്കോ൪ ചെയ്തു. മരിയോ ഗോസെയുടെ ഏക ഗോളിലൂടെ ജ൪മനി 1-0ന് ചിലിയെ തോൽപിച്ചു. ഡാനിയൽ സ്റ്ററിഡ്ജിൻെറ ഗോളിലൂടെ ഇംഗ്ളണ്ട് 1-0ന് ഡൻമാ൪കിനെ വീഴ്ത്തി. ജപ്പാൻ 4-2ന് ന്യൂസിലൻഡിനെയും, കൊറിയ 2-0ന് ഗ്രീസിനെയും തോൽപിച്ചു. റുമാനിയക്കെതിരെ അ൪ജൻറീനക്കുവേണ്ടി ലയണൽ മെസ്സിയും സെ൪ജിയോ അഗ്യൂറയും ഇറങ്ങിയെങ്കിലും നിറംമങ്ങിപ്പോയി.
മത്സര ഫലങ്ങൾ
അൾജീരിയ 2-സ്ളൊവീനിയ 0
കൊളംബിയ 1-തുണീഷ്യ 1
ചെക്ക് റിപ്പബ്ളിക് 2-നോ൪വെ 2
ഗ്രീസ് 0- ദക്ഷിണ കൊറിയ 2
ഇറാൻ 1-ഗ്വിനിയ 2
ഇസ്രാഈൽ 1-സ്ളൊവാക്യ 3
ജപ്പാൻ 4-ന്യൂസിലൻഡ് 2
റഷ്യ 2- അ൪മീനിയ 0
ദക്ഷിണാഫ്രിക്ക 0- ബ്രസീൽ 5
തു൪ക്കി 2 - സ്വീഡൻ 1
റുമാനിയ 0- അ൪ജൻറീന 0
യുക്രെയ്ൻ 2- അമേരിക്ക 0
ജ൪മനി 1 -ചിലി 0
ആസ്ട്രേലിയ 3 -എക്വഡോ൪ 4
ഇംഗ്ളണ്ട് 1 -ഡന്മാ൪ക്ക് 0
സ്പെയിൻ 1 - ഇറ്റലി 0
കോസ്റ്ററീക്ക 2 -പരാഗ്വേ 1
ഫ്രാൻസ് 2 - നെത൪ലൻഡ്സ് 0
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.