ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയ൪ ലീഗ് ഏഴാം സീസണിലെ കൂടുതൽ മത്സരങ്ങൾക്കും ഇന്ത്യതന്നെ വേദിയാകും. പൊതുതെരഞ്ഞെടുപ്പ് തീയതി വ്യക്തമായ സാഹചര്യത്തിൽ ടൂ൪ണമെൻറിലെ 60 മുതൽ 70 ശതമാനം വരെ മത്സരങ്ങളും ഇന്ത്യയിൽതന്നെ നടത്തുമെന്ന് ബി.സി.സി.ഐ ഉന്നത യോഗം തീരുമാനിച്ചു. വിദേശത്തെ വേദി സംബന്ധിച്ച് അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം കൈക്കൊള്ളുന്നതോടെ പ്രഖ്യാപനം നടത്തുമെന്ന് ഐ.പി.എൽ ചെയ൪മാൻ രഞ്ജിബ് ബിസ്വാൾ അറിയിച്ചു. തെരഞ്ഞെടുപ്പും മേയ് 16ൻെറ ഫലപ്രഖ്യാപനവും കഴിഞ്ഞശേഷമാവും ഇന്ത്യയിലെ മത്സരങ്ങൾ. ടൂ൪ണമെൻറിൻെറ ഉദ്ഘാടനമടക്കം ആദ്യഘട്ട മത്സരങ്ങൾ വിദേശ മണ്ണിൽ നടത്തിയശേഷമാണ് കളി ഇന്ത്യയിലത്തെുക.
ബി.സി.സി.ഐ പ്രസിഡൻറ് എൻ. ശ്രീനിവാസൻ, സെക്രട്ടറി സഞ്ജയ് പട്ടേൽ, വൈസ് പ്രസിഡൻറ് രാജീവ് ശുക്ള, രഞ്ജിബ് ബിസ്വാൾ എന്നിവരടങ്ങിയ സംഘം വിദേശ വേദി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. ദക്ഷിണാഫ്രിക്ക, യു.എ.ഇ, ബംഗ്ളാദേശ് എന്നിവയാണ് പരിഗണനയിലുള്ളത്. ടൂ൪ണമെൻറിന് മുഴുവനായും വേദിയൊരുക്കാൻ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക താൽപര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ, സ്പോൺസ൪മാരായ പെപ്സിക്ക് ഇക്കാര്യത്തിൽ താൽപര്യമില്ലാത്തത് ബി.സി.സി.ഐയെ പിന്നോട്ടടുപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.