സൂറിച്: ഗോളടിച്ചാൽ കുപ്പായമൂരി പ്രിയപ്പെട്ടവ൪ക്ക് സമ൪പ്പിക്കുന്ന താരങ്ങൾക്ക് ഫിഫയുടെ മൂക്കുകയ൪. ജഴ്സിക്കുള്ളിൽ സന്ദേശം പ്രദ൪ശിപ്പിക്കുന്നത് വിലക്കി ഫിഫ സമിതി ഉത്തരവിറക്കി. ജൂൺ ഒന്നു മുതൽ പുതിയ നിയമം നടപ്പിൽവരുമെന്ന് ഫിഫ സെക്രട്ടറി ജെറോം വാൽകെ അറിയിച്ചു. ഇതോടെ, ലോകകപ്പിലെ അഭിമാനനിമിഷങ്ങൾ പ്രിയപ്പെട്ടവ൪ക്ക് സമ൪പ്പിക്കാമെന്ന താരങ്ങളുടെ മോഹങ്ങൾ അസ്തമിച്ചു. പിറന്നാൾ സന്ദേശം മുതൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വരെ അടിവസ്ത്രത്തിലെഴുതി ഗാലറിക്കു മുമ്പാകെ പ്രദ൪ശിപ്പിക്കുന്നതാണ് ഇതോടെ വിലക്കിയത്.
രാഷ്ട്രീയ, മത സന്ദേശങ്ങൾ ക൪ശനമായി വിലക്കി വ്യക്തിപരമായ സന്ദേശങ്ങൾക്ക് അനുമതി നൽകാമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും എല്ലാതരം എഴുത്തുകളെയും വിലക്കാൻ തീരുമാനിക്കുകയായിരുന്നു. പുതിയ നിയമം രാജ്യാന്തര-ആഭ്യന്തര മത്സരങ്ങളിൽ ബാധകമാവും. അച്ചടക്കലംഘനം നടത്തുന്ന താരങ്ങൾക്കെതിരെ വിലക്കോ സസ്പെൻഷനോ ഏ൪പ്പെടുത്താനാണ് ഐ.എഫ്.എ.ബിയുടെ നി൪ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.