വെള്ളിക്കുളങ്ങര: എഴുത്തുകാരനും സാമൂഹിക പ്രവ൪ത്തകനുമായ പ്രൊഫ.കേശവൻ വെള്ളിക്കുളങ്ങര നിര്യാതനായി. 70 വയസായിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ, സാംസ്കാരിക പ്രവ൪ത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച കേശവൻ മാഷ് നിരവധി ഗ്രനഥങ്ങളുടെ ക൪ത്താവാണ്.
ഊ൪ജതന്ത്രം അധ്യാപകനായിരു കേശവൻ വെള്ളിക്കുളങ്ങര മൂത്തകും മാല്യങ്കര എസ്.എൻ.എം.കോളേജിൽ നിന്ന് 2000 മാ൪ച്ചിൽ വകുപ്പ് തലവനായാണ് വിരമിച്ചത്. കേരളശാസ്ത്രസാഹിത്യപരിഷത്തിന്‍്റെ വൈസ് പ്രസിഡന്‍്റ്, പ്രസിദ്ധീകരണസമിതി കൺവീന൪, യൂറീക്ക പത്രാധിപ൪, ഇസ്കസ്ഐപ്സോ സംസ്ഥാന സെക്രട്ടറി, സ്റ്റെപ്സ് പ്രസിഡന്‍്റ്, കേരളയുക്തിവാദിസംഘം വൈസ് പ്രസിഡന്‍്റ്, സാക്ഷരതാസമിതി ജില്ലാ കോഓ൪ഡിനേറ്റ൪, ഗ്രനഥശാലാസംഘം തൃശൂ൪ ജില്ലാ ഉപദേശകസമിതി അംഗം, കാൻഫെഡ് തൃശൂ൪ ജില്ലാ വൈസ്പ്രസിഡന്‍്റ്, കേരളബാലസാഹിത്യഅക്കാദമി പ്രസിഡന്‍്റ്, ബാലശാസ്ത്രഅക്കാദമി പ്രസിഡന്‍്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊടുങ്ങല്ലൂ൪ ബ്ളോക്ക് വൈസ്പ്രസിഡന്‍്റ് എന്നീ നിലകളിൽ പ്രവ൪ത്തിച്ചു. അച്ചുതമേനോൻ സൊസൈറ്റിയായ ആശയുടെ സെക്രട്ടറി, പി.ടി.ബി.പഠനവേദി കവീന൪, എം.സി.ജോസഫ് ട്രസ്റ്റ് കവീന൪, ഗ്രേറ്റ്മാ൪ച്ച് പത്രാധിപ൪, കൊടുങ്ങല്ലൂ൪ ബാലസാഹിത്യസമിതി രക്ഷാധികാരി, കെ.പി.സി.സി.യുടെ സാംസ്കാരികവിഭാഗമായ സംസ്കാരസാഹിതി സംസ്ഥാനപ്രവ൪ത്തകസമിതി അംഗം എന്നീ നിലകളിൽ പ്രവ൪ത്തിച്ചുവരികയായിരുന്നു.
കഥ, ബാലസാഹിത്യം, വിവ൪ത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളിൽ ഗ്രനഥകാരൻ, എഡിറ്റ൪, സമ്പാദകൻ എന്നീ നിലകളിൽ നൂറിലധികം ഗ്രനഥങ്ങൾ പ്രസിദ്ധീകരിച്ചു. നിരവധി റേഡിയോ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച ബാലസാഹിത്യകൃതിക്കുള്ള കേരളസാഹിത്യഅക്കാദമിയുടെ 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്കാരം, മികച്ച അനൗപചാരികവിദ്യാഭ്യാസ പ്രവ൪ത്തകനുള്ള കാൻഫെഡിന്‍്റെ പി.ടി.ഭാസ്കരപണിക്ക൪ അവാ൪ഡ്, മികച്ച മിനിമാസികപത്രാധിപ൪, ഗ്രനഥശാലാപ്രവ൪ത്തകൻ എന്നീ അവാ൪ഡുകൾ ലഭിച്ചിട്ടുണ്ട്. ഓമനയാണ് ഭാര്യ. ജയകുമാ൪, ബിജോയ്കുമാ൪ എന്നിവ൪ മക്കളാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് വെള്ളിക്കുളങ്ങരയിലെ വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.